കൊല്ലം: കശുവണ്ടി വികസന കോര്‍പറേഷന്‍െറ ക്രമക്കേടുകളും അഴിമതി ആരോപണങ്ങളും സംബന്ധിച്ച് അന്വേഷണ നടക്കുന്നതിന്‍െറ പേരില്‍ കോര്‍പറേഷന്‍ തകര്‍ക്കുന്ന സര്‍ക്കാര്‍ നയം അംഗീകരിക്കാനാവില്ളെന്ന് പി.കെ. ഗുരുദാസന്‍ എം.എല്‍.എ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഹൈകോടതി ഉത്തരവിന്‍െറ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താന്‍ മന്ത്രിസഭ തീരുമാനിച്ചത് സ്വാഗതാര്‍ഹമാണ്. എന്നാല്‍, അന്വേഷണം പൂര്‍ത്തിയാക്കി ഉത്തരവാദികള്‍ക്കെതിരെ നടപടി എടുക്കണം. കാഷ്യൂ കോര്‍പറേഷന്‍ 30ഉം കാപെക്സ് 10 ഫാക്ടറിയുമാണ് നടത്തുന്നത്. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോഴെല്ലാം പൊതുമേഖലയെ തകര്‍ക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. സ്വകാര്യ മുതലാളിമാര്‍ കോടതി സമീപിക്കുമ്പോള്‍ വ്യവസായികളെ സഹായിക്കുകയാണ് യു.ഡി.എഫ് ചെയ്തിട്ടുള്ളത്. വിവിധ തവണകളില്‍ പല കാരണം പറഞ്ഞ് പൂട്ടിയപ്പോഴെല്ലം തൊഴിലാളികള്‍ സമരം ചെയ്ത ശേഷമാണ് തുറന്നത്. എന്നാലിപ്പോള്‍ സി.ബി.ഐ അന്വേഷണത്തിന്‍െറ പേരില്‍ വീണ്ടും പൂട്ടിയിരിക്കുകയാണ്. ഫാക്ടറികള്‍ തുറപ്പിക്കാന്‍ തൊഴിലാളികള്‍ ഒറ്റക്കെട്ടായി സമരം ചെയ്യുന്നതിനൊപ്പം സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.