ഹെല്‍മറ്റ്സുരക്ഷാ: സ്ഥാപനമേധാവികള്‍ ഉറപ്പാക്കണമെന്ന് കമീഷണര്‍

കൊല്ലം: സുരക്ഷാ മുന്‍കരുതലുകള്‍ ഉറപ്പാക്കുന്നതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ മുഴുവന്‍ സ്ഥാപനങ്ങളിലും സ്കൂട്ടര്‍, ബൈക്ക് യാത്രികര്‍ ഹെല്‍മറ്റ് ധരിച്ചാണ് കാമ്പസില്‍ പ്രവേശിക്കുന്നത് എന്ന് മേലധികാരികള്‍ ഉറപ്പാക്കണമെന്ന് സിറ്റി പൊലീസ് കമീഷണര്‍ പ്രകാശ്. റോഡപകടങ്ങളില്‍ ഇരകളാകുന്നത് അധികവും ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. മെഡിട്രിന മെഡിട്രാക്- യാത്രാസുരക്ഷാ ബോധവത്കരണ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മെഡിട്രിന ഹോസ്പിറ്റലിനു മുന്നില്‍നിന്ന് കൊല്ലം ബീച്ചിലേക്ക് സംഘടിപ്പിച്ച ബൈക്കത്തോണ്‍ സിറ്റി പൊലീസ് കമീഷണര്‍ ഫ്ളാഗ് ഓഫ് ചെയ്തു. മെഡിട്രിന ചെയര്‍മാന്‍ ഡോ. എന്‍. പ്രതാപ്കുമാര്‍ ആമുഖ പ്രഭാഷണം നടത്തി. ഡോ. സുധീഷ് മനോഹരന്‍, സി.ഇ.ഒ ഡോ. മഞ്ജു പ്രതാപ് ,മെഡിട്രിന ചീഫ് ഓപറേറ്റിങ് ഓഫിസര്‍ അനുപം ദാസ്, ന്യൂറോ സര്‍ജന്‍ ഡോ. സേവ്യര്‍ ജോര്‍ജ്, ഇന്‍റന്‍സിവിസ്റ്റ് ഡോ. തേജോ റാവു, വൈസ് പ്രസിഡന്‍റ്- മാര്‍ക്കറ്റിങ് സുനില്‍ മാത്യു എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.