ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തെ കുടുക്കാന്‍ വീടൊരുക്കിയത് പൊലീസ്

കൊല്ലം: ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തെ കുടുക്കാന്‍ വീടൊരുക്കിയത് പൊലീസ്. തിരുവനന്തപുരത്തുനിന്നുള്ള സൈബര്‍ പൊലീസ് സംഘമാണ് കെണിയൊരുക്കിയത്. അഞ്ചു സ്ത്രീകളാണ് കൊല്ലത്ത് എത്തിയതെന്ന് പറയുന്നു. ഇവരുടെ ഓരോരുത്തരുടെയും ഒരു ദിവസത്തെ നിരക്ക് 6000 മുതല്‍ 8000 രൂപ വരെയാണത്രേ. ഇടപാടുകാരായി അഭിനയിച്ചത് പൊലീസുകാരും. ഹോട്ടലുകളായാല്‍ നീക്കം പാളുമെന്ന് കരുതിയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിയന്ത്രണത്തിലുള്ള വീട് തെരഞ്ഞെടുത്തത്്. സിറ്റി പൊലീസ് കമീഷണര്‍ പി. പ്രകാശ്, സ്പെഷല്‍ ബ്രാഞ്ച് എ.സി.പി റെക്സ് ബോബി അര്‍വിന്‍ തുടങ്ങി ചിലര്‍ക്ക് മാത്രമായിരുന്നു ഓപറേഷനെക്കുറിച്ച് അറിയാമായിരുന്നത്. രാത്രി വനിതാ പൊലീസുകാരെ സജ്ജമാക്കി നിര്‍ത്താന്‍ കമീഷണര്‍ വനിതാ എസ്.ഐ എസ്. അനിതയോട് നിര്‍ദേശിച്ചിരുന്നു. രാത്രി 10 കഴിഞ്ഞാണ് സംഘത്തെ വലയിലാക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.