കൊല്ലം: ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ കലക്ടറുടെ നിര്‍ദേശത്തെതുടര്‍ന്ന് പൂട്ടിയ പാചകപ്പുരയുടെ പൂട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് തകര്‍ത്തു. സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ ആയുര്‍വേദ മെഡിക്കല്‍ ഓഫിസര്‍ കലക്ടര്‍ക്കും സിറ്റി പൊലീസ് കമീഷണര്‍ക്കും പരാതി നല്‍കി. ജില്ലാപഞ്ചായത്തും ജില്ലാ ഭരണകൂടവുമായുള്ള പുതിയ ഏറ്റുമുട്ടലിന് ഇത് കാരണമായേക്കും. കൊല്ലം ജില്ലാ ആയുര്‍വേദാശുപത്രിയുടെ കെട്ടിടത്തില്‍ ജില്ലാ പഞ്ചായത്തിന്‍െറ സമ്മതത്തോടെ സ്വകാര്യവ്യക്തി പാചകപ്പുരയായി ഉപയോഗിച്ചുവരികയായിരുന്നു. ജില്ലാ ആയുര്‍വേദാശുപത്രിയില്‍ യോഗ നടത്തുന്നതിനും അനുവദിച്ചുകിട്ടിയ ഫിസിയോതെറപ്പി യൂനിറ്റിനും സ്ഥലമില്ലാത്തതിനാല്‍ ആശുപത്രിയിലെ പഴയ കാന്‍റീന്‍ സ്വകാര്യവ്യക്തി കൈയേറിയിരിക്കുകയാണെന്നും കെട്ടിടം വിട്ടുകിട്ടുന്നതിന് നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് ഭാരതീയ ചികിത്സാവകുപ്പ് ഡയറക്ടര്‍ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് വ്യാഴാഴ്ച ഉച്ചയോടെ തഹസില്‍ദാറിന്‍െറ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരത്തെി പാചകപ്പുര ഒഴിപ്പിച്ച് കെട്ടിടം പൂട്ടി താക്കോല്‍ ആശുപത്രി അധികൃതര്‍ക്ക് കൈമാറിയിരുന്നു. ഒഴിപ്പിച്ചുകിട്ടിയ കെട്ടിടം ആശുപത്രി അധികൃതര്‍ പെയിന്‍റടിച്ച് വൃത്തിയാക്കി. കെട്ടിടത്തില്‍ യോഗ ഞായറാഴ്ച മുതല്‍ ആരംഭിക്കാനുമിരിക്കെയാണ് ശനിയാഴ്ച വൈകീട്ട് നാലുമണിയോടെ പ്രവര്‍ത്തകരോടൊപ്പമത്തെിയ ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് എസ്.ജയമോഹന്‍ പൂട്ട് തകര്‍ക്കുകയും മറ്റൊരു പൂട്ടിട്ട് കെട്ടിടം പൂട്ടുകയും ചെയ്തത്. കെട്ടിടം പൂട്ടിയശേഷം ജില്ലാപഞ്ചായത്ത്കെട്ടിടം എന്ന ബോര്‍ഡുകള്‍ കെട്ടിടത്തിന് ഇരുവശവും തൂക്കുകയും ചെയ്തു. ആയുര്‍വേദ ആശുപത്രിയിലെ കിണറ്റില്‍ നിന്ന് സ്വകാര്യവ്യക്തിയുടെ ഭക്ഷണശാലയിലേക്ക് നല്‍കിയിരുന്ന കുടിവെള്ള കണക്ഷന്‍ ആശുപത്രി അധികൃതര്‍ ആഴ്ചകള്‍ക്കുമുമ്പ് വിച്ഛേദിച്ചിരുന്നത് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഇടപെട്ട് പുന$സ്ഥാപിച്ചതായും ആശുപത്രി അധികൃതര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.