അഞ്ചാലുംമൂട്: സ്ക്രൂഡ്രൈവറും ഒരു തുണ്ടു വയറും ഉണ്ടെങ്കില്‍ ഏത് ബൈക്കും മോഷ്ടിക്കാം. ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട് മുണ്ടക്കയം പൊലീസിന്‍െറ പിടിയിലായ കൊല്ലം സ്വദേശികളായ യുവാക്കളെ അഞ്ചാലുംമൂട് പൊലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് മോഷണരീതികള്‍ വെളിപ്പെട്ടത്. തൃക്കടവൂര്‍ കുരീപ്പുഴ നിലവീട്ടില്‍ ജയന്തി കോളനിയില്‍ അഖില്‍(19), നെടുമ്പന പള്ളിമണ്‍ ഗുരുകൃപയില്‍ അക്ഷയ് (20), കുരീപ്പുഴ കളരി പടിഞ്ഞാറ്റതില്‍ മുകേഷ് (21), പള്ളിമണ്‍ കീഴൂട്ട് വീട്ടില്‍ രാഹുല്‍ (20) തൃക്കടവൂര്‍ സ്വദേശി പ്രിന്‍സ് എന്നിവരെയാണ് കസ്റ്റഡിയില്‍ വാങ്ങിയത്. സംഘം ഇതുവരെ ജില്ലയില്‍ നിന്ന് മോഷ്ടിച്ചത് പത്തോളം ബൈക്കുകളാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.നമ്പര്‍ പ്ളേറ്റ് മാറ്റിയും കളര്‍ മാറ്റിയും വില്‍പന നടത്തി കിട്ടുന്ന പണം ചെലവിട്ട് ആഡംബര ജീവിതം നയിക്കുകയായിരുന്നു പതിവ്. അഞ്ചാലുംമൂട്, കടവൂര്‍, ഞാറയ്ക്കല്‍ ഭാഗങ്ങളില്‍ തെളിവെടുപ്പ് നടത്തിയതിനെതുടര്‍ന്ന് മൂന്ന് ബൈക്കുകള്‍ കഴിഞ്ഞദിവസം അഞ്ചാലുംമൂട് പൊലീസ് കണ്ടെടുത്തിരുന്നു. കാഞ്ഞിരംകുഴി, പുത്തൂര്‍ എന്നിവിടങ്ങളില്‍ നിന്ന് മോഷ്ടിച്ച ബൈക്കില്‍ ഇടുക്കിയിലേക്ക് പോകവെ മുണ്ടക്കയം പൊലീസ് വാഹനപരിശോധനക്കിടെയാണ് ഇവരെ പിടികൂടിയത്. പൊലീസിനെ വെട്ടിച്ച് കൂട്ടത്തിലുണ്ടായിരുന്ന രണ്ടുപേര്‍ ബൈക്ക് നിര്‍ത്താതെ പോയത് സംശയത്തിനിടയാക്കി. തുടര്‍ന്നുനടന്ന ചോദ്യം ചെയ്യലിലാണ് വാഹനമോഷണവുമായി ബന്ധമുണ്ടെന്നും മോഷ്ടിച്ച ബൈക്കുകള്‍ വില്‍പനക്കത്തെിച്ചതെന്നും അറിയുന്നത്.കൂടുതല്‍ ചോദ്യം ചെയ്യലില്‍ പുത്തൂര്‍,കൊട്ടാരക്കര സ്റ്റേഷന്‍ പരിധിയില്‍നിന്ന് ബൈക്ക് മോഷ്ടിച്ചതായി പ്രതികള്‍ സമ്മതിച്ചത്. തുടര്‍ന്ന് പുത്തൂര്‍ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയപ്പോഴാണ് അഞ്ചാലുംമൂട്ടിലെ വാഹനമോഷണങ്ങളില്‍ പങ്കുള്ളതായി വ്യക്തമായത്. കൊട്ടാരക്കര കോടതിയില്‍ റിമാന്‍ഡ് ചെയ്ത പ്രതികളെ അഞ്ചാലുംമൂട് പൊലീസ് കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.