ടൈഫോയ്ഡിനെതിരെ ജാഗ്രത പാലിക്കണം

കൊല്ലം: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കാണപ്പെടുന്ന ടൈഫോയ്ഡ് രോഗത്തിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി.വി. ഷേര്‍ളി. മലിനജലം, ഭക്ഷണം എന്നിവയിലൂടെയാണ് രോഗാണു മനുഷ്യശരീരത്തില്‍ പ്രവേശിക്കുന്നത്. രോഗാണു ശരീരത്തില്‍ പ്രവേശിച്ച് 14 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. കഠിനമായ പനി, ക്ഷീണം, വയറുവേദന, ഛര്‍ദി, വയറിളക്കം എന്നിവയാണ് സാധാരണ ലക്ഷണങ്ങള്‍. കൃത്യസമയത്ത് ചികിത്സ എടുത്തില്ളെങ്കില്‍ കുടലിലുണ്ടാകുന്ന പുണ്ണ് പൊട്ടി രക്തസ്രാവമുണ്ടാകുന്നതിനും രോഗി മരിക്കുന്നതിനും സാധ്യതയുണ്ട്. രോഗപ്രതിരോധമാര്‍ഗമായി വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുക, ആഹാരസാധനങ്ങള്‍ അടച്ചുസൂക്ഷിക്കുക, തിളപ്പിച്ചാറിയ വെള്ളം കുടിക്കാന്‍ ഉപയോഗിക്കുക, ആഹാരം കഴിക്കുന്നതിന് മുമ്പും ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് കഴുകി വൃത്തിയാക്കുക, രോഗി മലമൂത്ര വിസര്‍ജനം ചെയ്യുന്നത് കക്കൂസുകളില്‍ മാത്രമായിരിക്കണം, രോഗി ഉപയോഗിക്കുന്ന പാത്രങ്ങള്‍ അണുവിമുക്തമാക്കുക എന്നിവ സ്വീകരിക്കണമെന്നും ഓഫിസര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.