കൊല്ലം: കോര്‍പറേഷനിലെ തീരപ്രദേശങ്ങളില്‍ ഹെപ്പറ്റെറ്റിസ് എ വിഭാഗത്തില്‍പ്പെട്ട മഞ്ഞപ്പിത്തം കണ്ടത്തെിയ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍ എ. ഷൈനാമോള്‍ അറിയിച്ചു. പകര്‍ച്ചവ്യാധി നിയന്ത്രണവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പ് മേധാവികളുമായി നടത്തിയ യോഗത്തില്‍ അധ്യക്ഷതവഹിക്കുകയായിരുന്നു അവര്‍. രോഗ വ്യാപനം തടയാനായി പ്രദേശത്ത് വാട്ടര്‍ അതോറിറ്റി ടാങ്കര്‍ ലോറിയില്‍ കുടിവെള്ള വിതരണം നടത്താനും കുടിവെള്ള സ്രോതസ്സുകള്‍ അണുമുക്തമാക്കാനും നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ പറഞ്ഞു. മലിനമായ ജലത്തിലൂടെയും ആഹാരത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗിയുടെ മലമൂത്ര വിസര്‍ജ്യത്തിലൂടെ പുറത്തുവരുന്ന രോഗാണു ജലസ്രോതസ്സുകളെ മലിനപ്പെടുത്തുന്നു. മലിനമായ വെള്ളം ഉപയോഗിക്കുന്നതുമൂലമാണ് രോഗം പകരുന്നത്. പനി, കണ്ണിന് മഞ്ഞ, തലവേദന, ക്ഷീണം, വിശപ്പില്ലായ്മ, മനംപുരട്ടല്‍, ഛര്‍ദി, മൂത്രത്തിന് മഞ്ഞനിറം, മലത്തിന് നിറവ്യത്യാസം എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. രോഗാണുക്കള്‍ ശരീരത്തിലത്തെി 15 മുതല്‍ 40 ദിവസത്തിനുള്ളില്‍ പ്രാരംഭ ലക്ഷണങ്ങള്‍ പ്രകടമാകും. 15 മുതല്‍ 30 ദിവസംവരെ രോഗം നീളും. പ്രായമായവര്‍, കരള്‍ സംബന്ധമായ രോഗങ്ങളുള്ളവരില്‍ രോഗം ഗുരുതരമാകാന്‍ സാധ്യതയുണ്ട്. രോഗലക്ഷണങ്ങള്‍ കണ്ടാലുടന്‍ വൈദ്യപരിശോധന നടത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി.വി. ഷേര്‍ളി പറഞ്ഞു. കഞ്ഞിവെള്ളം, കരിക്കിന്‍ വെള്ളം, ഗ്ളൂക്കോസ് ലായനി എന്നിവ രോഗിക്ക് ധാരാളം കുടിക്കാന്‍ നല്‍കണം. രോഗം ബാധിച്ചവര്‍ക്ക് പ്രതിരോധ ശക്തി വീണ്ടെടുക്കാന്‍ പോഷകസമൃദ്ധമായ ഭക്ഷണം നല്‍കണം. നീണ്ടുനില്‍ക്കുന്ന പനി, ഛര്‍ദി, കഠിനമായ ക്ഷീണം എന്നിവയുണ്ടെങ്കില്‍ ആശുപത്രിയില്‍ കടത്തിയുള്ള ചികിത്സ അനിവാര്യമാണ്. പ്രതിരോധ മാര്‍ഗമായി വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ആഹാര ശുചിത്വവും പാലിക്കണം. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക. തുറസ്സായ സ്ഥലത്ത് മലമൂത്ര വിസര്‍ജനം നടത്താതിരിക്കുക. ആഹാരം പാകം ചെയ്യുന്നതിന് മലിനമായ വെള്ളം ഉപയോഗിക്കാതിരിക്കുക. കുടിവെള്ള സ്രോതസ്സുകള്‍ സൂപ്പര്‍ ക്ളോറിനേഷന്‍ നടത്തുക. രോഗിയുടെ വിസര്‍ജന വസ്തുക്കള്‍ അണുനാശിനി ഉപയോഗിച്ച് നശിപ്പിക്കുക. രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്താതിരിക്കുക. ഭക്ഷണ സാധനങ്ങള്‍ മൂടിവെച്ച് ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു.യോഗത്തില്‍ എ.ഡി.എം എം.എ. റഹീം, ശുചിത്വ മിഷന്‍ ജല്ലാ കോഓഡിനേറ്റര്‍ മെല്‍വിന്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.