കൊട്ടിയം: ഇതരസംസ്ഥാന തൊഴിലാളികളെക്കുറിച്ചുള്ള വിവരശേഖരണം പൊലീസ് നിര്‍ത്തിയതിനത്തെുടര്‍ന്ന് കൊട്ടിയം, ചാത്തന്നൂര്‍ മേഖലകളില്‍ ഒരു തിരിച്ചറിയല്‍ രേഖയുമില്ലാതെ പണിയെടുക്കുകയും താമസിക്കുകയും ചെയ്യുന്നത് ആയിരക്കണക്കിന് ബംഗാളി തൊഴിലാളികള്‍. ഏതാനും വര്‍ഷം മുമ്പ് അഞ്ചലില്‍ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ടാണ് സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം പൊലീസ് സ്റ്റേഷനുകളില്‍ ഇതര സംസ്ഥാന തൊഴിലാളികളെക്കുറിച്ചുള്ള വിവരശേഖരണം ആരംഭിച്ചത്. ഉദ്യോഗസ്ഥര്‍ മാറിയതോടെ പല സ്റ്റേഷനിലും വിവരശേഖരണം പാതിവഴിയില്‍ മുടങ്ങുകയായിരുന്നു. ഇഷ്ടിക കമ്പനികള്‍, കശുവണ്ടി ഫാക്ടറികള്‍ തുടങ്ങിയുള്ള വ്യവസായ സ്ഥാപനങ്ങളിലാണ് ബംഗാളി തൊഴിലാളികള്‍ ധാരാളമുള്ളത്. മുട്ടക്കാവ്, കുളപ്പാടം, വെളിച്ചിക്കാല, ചാത്തന്നൂര്‍, മീനാട് തുടങ്ങിയ പ്രദേശങ്ങളിലായി പതിനായിരത്തോളം ബംഗാളികളാണ് ജോലി നോക്കുന്നത്. സ്ഥാപനം നടത്തുന്നവര്‍ ജോലി തേടിയത്തെുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ ഫോട്ടോയും തിരിച്ചറിയല്‍ കാര്‍ഡിന്‍െറ കോപ്പികളും പൊലീസ് സ്റ്റേഷനില്‍ ഏല്‍പിച്ച് ഇതിനുള്ള രജിസ്റ്ററില്‍ ഉള്‍പ്പെടുത്തണമെന്നാണ് നിയമം. എന്നാല്‍, പല സ്ഥാപന ഉടമകളും തങ്ങളുടെ സ്ഥാപനങ്ങളില്‍ പണിയെടുക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങള്‍ സ്റ്റേഷനില്‍ അറിയിക്കാറില്ല. ഉമയനല്ലൂര്‍, കൊട്ടിയം പ്രദേശങ്ങളില്‍ താമസിച്ച് ദിവസക്കൂലിക്ക് ജോലിക്ക് പോകുന്ന ബംഗാളി തൊഴിലാളികളും നിരവധിയുണ്ട്. ഇവര്‍ താമസിക്കുന്ന വിവരംപോലും താമസിക്കാന്‍ സ്ഥലം നല്‍കിയിരിക്കുന്നവര്‍ പൊലീസിനെ അറിയിക്കാറില്ല. താമസം മാറിപ്പോയാല്‍ വരുമാനം കുറയുമോയെന്ന ഭയത്താലാണ് ഇവര്‍ പൊലീസിനെ അറിയിക്കാത്തത്. പൊലീസിന്‍െറ രഹസ്യാന്വേഷണ വിഭാഗത്തിനുപോലും ഇവരെക്കുറിച്ച് ഒരു വിവരവുമില്ല. ഏതാനും മാസം മുമ്പ് കൊട്ടിയത്ത് ബംഗാളി യുവാവ് ഒരാളെ കൊലപ്പെടുത്തിയിരുന്നു. കൂടാതെ, കൊട്ടിയത്ത് മറ്റൊരു കൊലക്കേസില്‍ ഉള്‍പ്പെട്ടവര്‍ ശ്രീലങ്കന്‍ സ്വദേശികളായിരുന്നു. കഴിഞ്ഞദിവസം മുട്ടക്കാവില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ കൊലപ്പെടുത്തിയശേഷം സ്ഥലംവിട്ട യുവാവിന്‍െറ ഒരു തിരിച്ചറിയല്‍ രേഖകളും പൊലീസിന്‍െറയോ കമ്പനി ഉടമകളുടെയോ പക്കല്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ ഇയാളെ പിടികൂടാന്‍ പൊലീസിന് ഏറെ പണിപ്പെടേണ്ടിവരും. ഏറ്റവും കൂടുതല്‍ ബംഗാളികള്‍ താമസിക്കുന്നത് കൊട്ടിയം, ചാത്തന്നൂര്‍, പരവൂര്‍, പാരിപ്പള്ളി പൊലീസ്സ്റ്റേഷനുകളുടെ പരിധിയിലാണ്. ദേശീയപാതയില്‍ ഉമയനല്ലൂരിലും കൊട്ടിയത്തും ചാത്തന്നൂരിലും ദിവസവും രാവിലെ ജോലി തേടിയത്തെുന്നത് നൂറുകണക്കിന് ബംഗാളികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.