ആയൂര്‍: വായ്പയെടുത്ത തുക അടച്ചു തീര്‍ത്തശേഷം ജാമ്യവസ്തു രേഖകള്‍ തിരികെ നല്‍കിയില്ളെന്ന് ആരോപിച്ച് ഉപഭോക്താവും ബന്ധുക്കളും ചടയമംഗലം കെ.എസ്.എഫ്.ഇ ബ്രാഞ്ച് ഉപരോധിച്ചു. പലതവണ സംസാരിച്ചിട്ടും അനുകൂല മറുപടി നല്‍കാത്തതിനെ തുടര്‍ന്ന് ബ്രാഞ്ച് മാനേജറെ ഘെരാവോ ചെയ്തു. അഞ്ചല്‍ പനച്ചവിള കൃഷ്ണകൃപയില്‍ അപര്‍ണ സി. മോഹനാണ് കെ.എസ്.എഫ്.ഇ ചടയമംഗലം ബ്രാഞ്ച് മാനേജര്‍ക്കെതിരെ പരാതിയുമായി രംഗത്തത്തെിയിട്ടുള്ളത്. 2011 ജൂണ്‍ 18നാണ് ഇവര്‍ കെ.എസ്.എഫ്.ഇ ചടയമംഗലം ബ്രാഞ്ചില്‍നിന്ന് 10.5 സെന്‍റ് പ്രമാണം ഈടായി നല്‍കി ഒരുലക്ഷം രൂപ വായ്പയെടുത്തത്. വായ്പത്തുക പൂര്‍ണമായി അടച്ചശേഷം ബാങ്ക് മാനേജറെ സമീപിച്ചപ്പോള്‍ ജാമ്യവസ്തുവിന്‍െറ പ്രമാണം തിരികെ നല്‍കുന്നതിന് കുറച്ചുദിവസത്തെ സാവകാശം നല്‍കണമെന്ന് പറഞ്ഞ് ഇവരെ ഒഴിവാക്കിയിരുന്നു. പിന്നീട് നിരവധി തവണ ബ്രാഞ്ച് മാനേജറെ സമീപിച്ചെങ്കിലും മറുപടിയില്‍ മാറ്റമുണ്ടാകാതിരുന്നതിനെ തുടര്‍ന്ന് അപര്‍ണ ഇദ്ദേഹത്തിന് രേഖാമൂലം പരാതി നല്‍കി. തുടര്‍ന്ന് കഴിഞ്ഞ മൂന്നിന് പ്രമാണം തിരികെ നല്‍കാമെന്ന് മാനേജര്‍ ഉറപ്പുനല്‍കിയെങ്കിലും നടന്നില്ല. ബ്രാഞ്ച് മാനേജര്‍ക്കെതിരെ കെ.എസ്.എഫ്.ഇയുടെ തൃശൂരിലെ ഹെഡ് ഓഫിസിലും ചടയമംഗലം പൊലീസിലും പരാതി നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.