ആയൂര്‍: കോള കുടിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഒരു കുടുംബത്തിലെ ആറുപേര്‍ ചടയമംഗലം ഗവ. ആശുപത്രിയില്‍ ചികിത്സ തേടി. ഇളമാട് ചിറമുക്ക് സ്വദേശികളായ മഞ്ജു (23), അഞ്ജു(18), രതീഷ് (36), അഭിനവ് (രണ്ട്) എന്നിവരും കുടുംബത്തിലെ മറ്റ് രണ്ടുപേരുമാണ് ആശുപത്രിയിലായത്. ആയൂര്‍ ടൗണിലെ ബേക്കറിയില്‍നിന്ന് രണ്ടുദിവസം മുമ്പ് വാങ്ങിയ ഒരു ലിറ്റര്‍ കോള വീട്ടിലെ മുത്തശ്ശിയടക്കം കുടിക്കുകയായിരുന്നു. വയറുവേദനയും വയറിളക്കവും മറ്റും വന്നതിനെ തുടര്‍ന്ന് സ്വയം പ്രാഥമിക ചികിത്സ നടത്തിയെങ്കിലും ഫലപ്രദമായിരുന്നില്ല. ചൊവ്വാഴ്ച രാവിലെ മുതല്‍ അസ്വാസ്ഥ്യങ്ങള്‍ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന മുത്തച്ഛന് കോള കുടിക്കാതിരുന്നതിനാല്‍ അസ്വാസ്ഥ്യംഒന്നുംഉണ്ടായില്ല. ഇതിനെ തുടര്‍ന്നാണ് കോളയില്‍നിന്നുമാണ് രോഗബാധയുണ്ടായതെന്ന് വീട്ടുകാര്‍ക്ക് മനസ്സിലായത്. ഇവരുടെ രക്തസാമ്പിളുകള്‍ പരിശോധിച്ചതില്‍ മറ്റ് രോഗബാധയൊന്നും കണ്ടത്തെിയിട്ടില്ളെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ ആയൂരിലെ ബേക്കറിയില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധന നടത്തി. ജില്ലാ ഫുഡ് ആന്‍ഡ് സേഫ്റ്റി വിഭാഗത്തിന് ഇതു സംബന്ധിച്ച് വിവരം കൈമാറിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.