മോഷണശ്രമത്തിനിടെ രണ്ടുപേര്‍ പിടിയില്‍

കൊല്ലം: മോഷണശ്രമത്തിനിടെ രണ്ടുപേര്‍ കൊല്ലം ഈസ്റ്റ് പൊലീസിന്‍െറ പിടിയില്‍. അഞ്ചല്‍ ഏരൂര്‍ വില്ളേജില്‍ ആലഞ്ചേരി ചേരിയില്‍ പണ്ടാരകോണത്ത് അമ്പലത്തിന് സമീപം വാഴവിള പുത്തന്‍വീട്ടില്‍ ഷാജി (38), പത്തനംതിട്ട കവിയൂര്‍ വില്ളേജില്‍ തിരുവല്ല പായിപ്പാട് കുന്നന്താനം ചേരിയില്‍ കുന്നന്താനം സി.ഐ.എസ് പള്ളിക്ക് സമീപം വലിയപറമ്പില്‍ വീട്ടില്‍ പ്രദീപ് (36) എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രി ചിന്നക്കട മുനിസിപ്പല്‍ ബില്‍ഡിങ്ങിലുള്ള കടക്ക് സമീപം സംശയകരമായ രീതിയില്‍ ഇരുന്നവരെ ചോദ്യം ചെയ്തപ്പോഴാണ് മോഷണത്തിന് ഉപയോഗിക്കുന്ന ആയുധങ്ങള്‍ കണ്ടെടുത്തത്. പകല്‍ ആക്രി വസ്തുക്കള്‍ പെറുക്കാനെന്ന വ്യാജേന സ്ഥലങ്ങള്‍ കണ്ടുവെച്ച് രാത്രികാലങ്ങളില്‍ മോഷണം നടത്തുകയാണ് ഇവരുടെ രീതി. ഷാജി 10 ദിവസം മുമ്പ് മോഷണക്കേസില്‍ ജയില്‍ശിക്ഷ കഴിഞ്ഞ് ഇറങ്ങിയയാളാണ്.കൊല്ലം അസി. കമീഷണര്‍ എം.എസ്. സന്തോഷിന്‍െറ നിര്‍ദേശാനുസരണം കൊല്ലം ഈസ്റ്റ് സി.ഐ എസ്. ഷെരീഫ്, കൊല്ലം ഈസ്റ്റ് എസ്.ഐ ആര്‍. രാജേഷ്കുമാര്‍, ഗ്രേഡ് എസ്.ഐ പുഷ്പരാജന്‍, സി.പി.ഒ ഗില്‍സണ്‍, ആന്‍ഡി തെഫ്റ്റ് സ്ക്വാഡ് അംഗങ്ങളായ ജോസ്പ്രകാശ്, അനന്‍ ബാബു, ഹരിലാല്‍ എന്നിവരടങ്ങിയ സംഘം നടത്തിയ അന്വേഷണത്തിലാണ് ഇവരെ അറസ്റ്റ്ചെയ്തത്. പ്രതികളെ റിമാന്‍ഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.