ഇരവിപുരം: വാളത്തുംഗല്‍ ചിറവയല്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പന സജീവമായിട്ടും എക്സൈസിന്‍െറയും പൊലീസിന്‍െറയും ഭാഗത്തുനിന്ന് കാര്യമായ നടപടികള്‍ ഉണ്ടാകുന്നില്ളെന്ന ആരോപണം ശക്തമാകുന്നു. കഞ്ചാവിന്‍െറയും മയക്കുമരുന്നിന്‍െറയും മൊത്ത വിതരണ കേന്ദ്രമായി ചിറവയലും പരിസരവും മാറിയതായാണ് ആക്ഷേപം ഉയരുന്നത്. എക്സൈസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഇവിടെ മയക്കുമരുന്നുവില്‍പന നടക്കുന്നതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. മയക്കുമരുന്ന് കേസുകളില്‍ പിടിക്കപ്പെട്ടിട്ടുള്ള ആളുടെ നേതൃത്വത്തിലാണ് ഇവിടെ വില്‍പനയെന്നും പറയുന്നു. സ്കൂള്‍, കോളജ് പരിസരം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് വില്‍പന നടത്തുന്നവര്‍ക്ക് ഇവിടെ നിന്നാണ് മയക്കുമരുന്ന് ലഭിക്കുന്നതെന്നും പറയുന്നു. മയക്കുമരുന്ന് വില്‍പനരംഗത്ത് പ്രവര്‍ത്തിക്കുന്ന ചിലരെ പിടികൂടാന്‍ എക്സൈസ് സംഘം ഉപയോഗിക്കുന്നത് ഇവരെയായതിനാലാണ് ഇവരുടെ പേരില്‍ കേസുകള്‍ എടുക്കുകയോ ഇവരെ പിടികൂടുകയോ ചെയ്യാത്തതെന്നും ആരോപണമുണ്ട്. ചിറവയലും പരിസരത്തും മയക്കുമരുന്ന്വില്‍പന സജീവമായതോടെ പ്രദേശത്ത് സൈ്വരജീവിതം അവതാളത്തിലാണ്. നാട്ടുകാര്‍ എക്സൈസിലും പൊലീസിലും പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടാകാത്തതിനെതുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥരെ സമീപിക്കാന്‍ തയാറെടുക്കുകയാണ്. അടുത്തിടെ ഇരവിപുരം റെയില്‍വേ സ്റ്റേഷന്‍ പരിസരവും മയക്കുമരുന്ന് വില്‍പനക്കാരുടെ പിടിയിലായതായി ആരോപണം ഉയര്‍ന്നതിനെതുടര്‍ന്ന് എക്സൈസ് പരിശോധന നടത്തി ഏതാനും പേരെ പിടികൂടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.