കുണ്ടറ: ഒരു കോടി ഇരുപത് ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച മാര്‍ക്കറ്റില്‍ വൈദ്യുതിയും ശുദ്ധജലവും മാലിന്യ നിര്‍മാര്‍ജന സംവിധാനവും ഒരുക്കുന്നതിനുമുമ്പേ താല്‍ക്കാലിക മാര്‍ക്കറ്റിലെ മത്സ്യവ്യാപാരികള്‍ പുതിയ മാര്‍ക്കറ്റിലേക്ക് കച്ചവടം മാറ്റി. പഞ്ചായത്ത് മാര്‍ക്കറ്റില്‍ അനുമതി കൂടാതെ കടന്നുകയറിയെന്ന് സെക്രട്ടറി കുണ്ടറ പൊലീസില്‍ പരാതിയും നല്‍കി. ആറുമാസത്തെ കാലാവധി നിശ്ചയിച്ചായിരുന്നു മാര്‍ക്കറ്റ് കുണ്ടറ സിറാമിക്സ് ഗ്രൗണ്ടിലേക്ക് മാറ്റിയത്. രണ്ട് വര്‍ഷത്തോളമായിട്ടും പുതിയ മാര്‍ക്കറ്റ് പ്രവര്‍ത്തന സജ്ജമായില്ല. മാര്‍ക്കറ്റില്‍ മാലിന്യസംസ്കരണം, ശുദ്ധജലം, വൈദ്യുതി എന്നിവ ഇനിയും സജ്ജമായിട്ടില്ല. ഉണക്കമത്സ്യവും പപ്പടവും മറ്റ് ചില്ലറ വസ്തുക്കളും വില്‍ക്കുന്നവര്‍ക്കുള്ള സ്ഥലങ്ങളും മത്സ്യ വ്യാപാരികളുടെ ഇരിപ്പിടങ്ങളും ഇനിയും പഞ്ചായത്ത് നിശ്ചയിച്ചു നല്‍കിയിട്ടില്ല.പഞ്ചായത്ത് നല്‍കിയ പരാതിയെ തുടര്‍ന്ന് കുണ്ടറ പൊലീസ് മാര്‍ക്കറ്റിലത്തെിയെങ്കിലും മാര്‍ക്കറ്റ് ഒഴിയില്ളെന്ന് വ്യാപാരികളായ സ്ത്രീകള്‍ ഉറച്ചു നിന്നതിനെതുടര്‍ന്ന് പൊലീസ് പിന്‍വാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.