ഉപജില്ലാ ശാസ്ത്രമേള ഇന്ന് മുതല്‍ തഴവയില്‍

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി വിദ്യാഭ്യാസ ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹിക ശാസ്ത്ര, പ്രവൃത്തിപരിചയ ഐ.ടി മേള തഴവ ആദിത്യവിലാസം ഗവ. ബോയ്സ് ഹൈസ്കൂളില്‍ ചൊവ്വാഴ്ച തുടക്കമാകും. ബോയ്സ് സ്കൂളിലും ഗേള്‍സ് സ്കൂളിലുമായി ഈ മാസം 15 വരെയാണ് മേള നടക്കുന്നത്. മത്സരങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. ശാസ്ത്ര-പ്രവൃത്തിപരിചയമേള ബോയ്സിലും ഗണിതശാസ്ത്ര-സാമൂഹിക ശാസ്ത്രമേള എ.വി.എല്‍.പി.എസിലും ഐ.ടി മേള ഗേള്‍സ് എച്ച്.എസ്.എസിലുമാണ് നടക്കുന്നത്. എല്‍.പി മുതല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം വരെയുള്ള 1500 ഓളം കുട്ടികള്‍ വിവിധ ഇനങ്ങളിലായി പങ്കെടുക്കും. ഐ.ടി മത്സരങ്ങളാണ് ചൊവ്വാഴ്ച നടക്കുന്നത്. ചൊവ്വാഴ്ച രാവിലെ ഒമ്പതിന് സി. ദിവാകരന്‍ എം.എല്‍.എ മേള ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്‍മാന്‍ ആര്‍. അമ്പിളിക്കുട്ടന്‍ അധ്യക്ഷത വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.