തട്ടാമലയിലും പാലത്തറയിലും വീടുകളില്‍ മോഷണവും മോഷണശ്രമവും

ഇരവിപുരം: തട്ടാമല, പാലത്തറ ഭാഗങ്ങളിലെ വീടുകളില്‍ മോഷണവും മോഷണശ്രമവും. ജോയന്‍റ് കൗണ്‍സില്‍ നേതാവിന്‍െറ വീടുള്‍പ്പെടെ രണ്ട് വീടുകളില്‍നിന്നായി മൂന്നേമുക്കാല്‍ പവന്‍ സ്വര്‍ണവും പണവും കവര്‍ന്നു. മോഷണം നടന്ന വീടുകള്‍ക്കടുത്തുള്ള രണ്ട് വീടുകളിലാണ് മോഷണശ്രമം നടന്നത്. വീടുകളുടെ പിന്‍വാതില്‍ തകര്‍ത്തായിരുന്നു മോഷണം. ജോയന്‍റ് കൗണ്‍സില്‍ നേതാവും സര്‍വേ ഫീല്‍ഡ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റുമായ പാലത്തറ ദേവിനഗര്‍ 41എ, നിഹാരികയില്‍ ദിലീപ് തമ്പിയുടെ വീട്ടില്‍നിന്നാണ് രണ്ടുഗ്രാം സ്വര്‍ണവും 2000 രൂപയും കവര്‍ന്നത്. മകളുടെ മുറിയില്‍ വെച്ചിരുന്ന കമ്മലുകളും ബാങ്കില്‍ സൂക്ഷിച്ചിരുന്ന പണവുമാണ് അപഹരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ മൂന്നോടെയായിരുന്നു സംഭവം. വീടിന്‍െറ അടുക്കളഭാഗത്തെ വാതില്‍ തകര്‍ത്ത് അകത്തുകടന്നായിരുന്നു മോഷണം. ശബ്ദംകേട്ട് ഉണര്‍ന്ന ദിലീപ്തമ്പിയും ഭാര്യ വീണയും മോഷ്ടാവിനെ നേരില്‍ കണ്ടെങ്കിലും ശബ്ദിക്കാന്‍പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. ഉടന്‍ അയല്‍വാസികളെയും മറ്റും ഫോണില്‍ വിവരം അറിയിച്ചതിനത്തെുടര്‍ന്ന് പൊലീസും നാട്ടുകാരും സ്ഥലത്തത്തെി തിരച്ചില്‍ നടത്തിയെങ്കിലും മോഷ്ടാക്കളെ കണ്ടത്തൊനായില്ല. തട്ടാമല-പാലത്തറ റോഡിനുസമീപത്തുള്ള തട്ടാമല നഗര്‍ 12 അല്ലിവീട്ടില്‍ അബ്ദുല്‍ റഹ്മാന്‍െറ വീട്ടില്‍നിന്നാണ് മോഷ്ടാക്കള്‍ മൂന്നര പവന്‍ സ്വര്‍ണം അപഹരിച്ചത്. അബ്ദുല്‍ റഹ്മാന്‍െറ മകള്‍ മുംതാസിന്‍െറ കാലില്‍ അണിഞ്ഞിരുന്ന പാദസരമാണ് കവര്‍ന്നത്. പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു സംഭവം. ഇവിടെയും വീടിന്‍െറ അടുക്കളഭാഗത്തെ കതകുകള്‍ തകര്‍ത്തായിരുന്നു മോഷണം. ഈ വീടിനുമുന്നിലായുള്ള അബ്ദുല്‍ റഹ്മാന്‍െറ പിതാവും സഹോദരനും താമസിക്കുന്ന വീട്ടിലാണ് മോഷണശ്രമം നടന്നത്. കതകുകള്‍ തകര്‍ക്കുന്ന ശബ്ദംകേട്ട് വീട്ടുകാര്‍ ഉണര്‍ന്നതിനാല്‍ മോഷ്ടാക്കള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. അല്ലിവീട്ടില്‍ മോഷണം നടന്ന വിവരം അറിയിക്കുന്നതിനായി തട്ടാമല നഗര്‍ 53 സംഗമത്തില്‍ അരുണിനെ ഫോണില്‍ വിളിക്കുമ്പോഴാണ് അരുണിന്‍െറ വീട്ടിലെ കതക് തകര്‍ത്തുകൊണ്ടിരുന്ന മോഷ്ടാക്കള്‍ ഓടി രക്ഷപ്പെട്ടത്. ഇരവിപുരം പൊലീസ് എത്തി തെളിവുകള്‍ ശേഖരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.