കൊല്ലം: തര്‍ക്കങ്ങളും അനിശ്ചിതത്വങ്ങളും മാറ്റിനിര്‍ത്തി തദ്ദേശ പോര്‍ക്കളം ഉണരുന്നു. കോര്‍പറേഷനും ജില്ലാ പഞ്ചായത്തുമടക്കം തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളുടെ വ്യക്തമായ ചിത്രം തിങ്കളാഴ്ച തെളിയും. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകളില്‍ തര്‍ക്കംതുടര്‍ന്നെങ്കിലും നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ ഇനി സമയം അധികമില്ലാത്തതിനാല്‍ മുന്നണികള്‍ അന്തിമ സ്ഥാനാര്‍ഥി പട്ടിക തിങ്കളാഴ്ച പുറത്തിറക്കും. പരിഗണന കിട്ടുന്നില്ളെന്ന ചെറുപാര്‍ട്ടികളുടെ പരിഭവം തീര്‍ക്കാന്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും കഴിഞ്ഞിട്ടില്ല. കോര്‍പറേഷന്‍ ഡിവിഷന്‍ സംബന്ധിച്ച തര്‍ക്കങ്ങളാണ് മുന്നണികളില്‍ സീറ്റ് വിഭജനവും സ്ഥാനാര്‍ഥി നിര്‍ണയവും അനിശ്ചിതമാക്കിയത്. യുവാക്കള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യമില്ളെന്ന് ചൂണ്ടിക്കാട്ടി മത്സരരംഗത്തിറങ്ങാന്‍ യൂത്ത് കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. കോര്‍പറേഷന്‍, ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളെക്കുറിച്ച് പാര്‍ട്ടികളില്‍ ധാരണയായിട്ടുണ്ട്. സി.പി.എം, സി.പി.ഐ, കോണ്‍ഗ്രസ് സ്ഥാനാര്‍ഥിനിര്‍ണയ ചര്‍ച്ചകള്‍ രാത്രിയും പുരോഗമിക്കുകയാണ്. ആര്‍.എസ്.പിയുടെയും ബി.ജെ.പിയുടെയും സ്ഥാനാര്‍ഥി പട്ടികകള്‍ തയാറായി. ഒൗദ്യോഗികനിര്‍ദേശം വരുന്നതിനുമുമ്പ് പല ബി.ജെ.പി സ്ഥാനാര്‍ഥികളും പ്രചാരണരംഗത്ത് സജീവമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.