പരവൂര്‍: ജനകീയാസൂത്രണം, കുടുംബശ്രീ പ്രവര്‍ത്തനം എന്നിവയെക്കുറിച്ച് പഠിക്കുന്നതിന് ദക്ഷിണാഫ്രിക്കന്‍ മന്ത്രിതലസംഘം പൂതക്കുളം പഞ്ചായത്ത് സന്ദര്‍ശിച്ചു. ഫ്രീ സ്റ്റേറ്റ് പ്രവിശ്യയിലെ സാമൂഹിക ക്ഷേമമന്ത്രി സിസി നോംബേലയുടെ നേതൃത്വത്തിലുള്ള 15 അംഗ സംഘമാണ് പഠനത്തിനത്തെിയത്. കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയസംഘം ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന യുവതീയവാക്കള്‍ക്കുവേണ്ടി പഞ്ചായത്ത് നടത്തിവരുന്ന പരിശീലന കേന്ദ്രമായ സ്നേഹദീപവും സന്ദര്‍ശിച്ചു. അയല്‍ക്കൂട്ടങ്ങളുമായും സംഘം കൂടിക്കാഴ്ച നടത്തി. പഞ്ചായത്ത് പ്രസിഡന്‍റ് വി.ജി. ജയയുടെ നേതൃത്വത്തില്‍ സംഘാംഗങ്ങളെ സ്വീകരിച്ചു. ദക്ഷിണാഫ്രിക്കന്‍ സ്പോര്‍ട്സ് ആന്‍ഡ് കള്‍ച്ചറല്‍ വകുപ്പുമന്ത്രി ലീറ്റോയും മുതിര്‍ന്ന ഡിപ്പാര്‍ട്ടുമെന്‍റ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു. കുടുബശ്രീ ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ ഡോ. ബിജു, റിസര്‍ച് പ്രോഗ്രാം ഓഫിസര്‍ ലിബി ജോണ്‍ എന്നിവര്‍ സംഘത്തെ അനുഗമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.