കാവനാട്: ഓട്ടോയില്‍ കറങ്ങിനടന്ന് നഗരത്തില്‍ കവര്‍ച്ച നടത്തുന്ന രണ്ടുപേരെ ശക്തികുളങ്ങര പൊലീസ് പിടികൂടി. ഇരവിപുരം ചകിരിക്കട സക്കീര്‍ഹുസൈന്‍ നഗറില്‍ ജാസി (24), ബന്ധുവായ കണ്ണൂര്‍ മാടായി പഴയങ്ങാടി കടവത്തുവീട്ടില്‍ ഫര്‍മാന്‍ (26) എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച പുലര്‍ച്ചെ ആലാട്ടുകാവ് ക്ഷേത്രത്തിനുസമീപം വാഹനപരിശോധന നടത്തുന്നതിനിടയില്‍ നിര്‍ത്താതെ ഇടറോഡിലൂടെ ഓടിച്ചുപോയ ഓട്ടോയിലുള്ള ഇവരെ നൈറ്റ് പട്രോളിങ് സംഘം പിടികൂടി ചോദ്യംചെയ്യുകയും ഓട്ടോയില്‍ പരിശോധന നടത്തുകയും ചെയ്തു. ഈ സമയം ഓട്ടോയില്‍ വിവിധ വാഹനങ്ങളുടെ സ്റ്റീരിയോയും സാധനങ്ങളും ടയറുകളും കണ്ടത്തെി. തുടര്‍ന്ന് പ്രതികളെ പിടികൂടുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ പൂന്തല്‍ ജങ്ഷനിലുള്ള ദാസ് ഓട്ടോമൊബൈല്‍സ് എന്ന സ്ഥാപനത്തില്‍ കിടന്ന ഓട്ടോയുടെ രണ്ട് ടയറുകളും ബാറ്ററികളും മുളങ്കാടകത്തെ വര്‍ക്ഷോപ്പില്‍നിന്ന് മാരുതി കാറിന്‍െറ സ്റ്റീരിയോയും മോഷ്ടിച്ചതായും പ്രതികള്‍ സമ്മതിച്ചു. കൂടാതെ, കൊച്ചുനട ക്ഷേത്രത്തിനുസമീപമുള്ള റിട്ട. എസ്.ഐ മണികണ്ഠന്‍നായരുടെ വീട്ടില്‍നിന്ന് മോട്ടോര്‍പമ്പും മരുത്തടി വരമ്പേല്‍ക്കടയിലെ വര്‍ക്ഷോപ്പിന്‍െറ സ്റ്റോര്‍ റൂമില്‍നിന്ന് ഗ്യാസ് സിലിണ്ടറും മോഷ്ടിച്ചു. രാമന്‍കുളങ്ങര ജ്യോതി സര്‍വിസ് സെന്‍ററില്‍നിന്ന് മോട്ടോറുകളും ബാറ്ററികളും ഇവര്‍ മോഷ്ടിച്ചതായും പൊലീസ് പറഞ്ഞു. കൊല്ലം വെസ്റ്റ് പൊലീസ് പരിധി, അര്‍ച്ചന- ആരാധന തിയറ്റര്‍ പരിസരം, ജില്ലാ ആശുപത്രി പരിസരം, കൊച്ചുനട ക്ഷേത്രം എന്നീ സ്ഥലങ്ങളില്‍നിന്ന് നിരവധി വാഹനങ്ങളുടെ ബാറ്ററി മോഷ്ടിച്ചതായും തെളിഞ്ഞിട്ടുണ്ട്. രാമന്‍കുളങ്ങരയിലെ സ്വകാര്യ ആശുപത്രിക്കുസമീപത്തെ വീട്ടിന്‍െറ ഗേറ്റ് ഇളക്കി ആക്രിക്കടയില്‍ നല്‍കിയതായും പൊലീസ് കണ്ടത്തെി. ശക്തികുളങ്ങര എസ്.ഐ വിനോദ്, കമീഷണര്‍ സ്ക്വാഡിലെ അംഗങ്ങളായ ഗുരുപ്രസാദ്, കൃഷ്ണകുമാര്‍, ബൈജു പി. ജെറോം, ശക്തികുളങ്ങര എ.എസ്.ഐ അനില്‍, ജി.എസ്.ഐ മോഹനന്‍, എസ്.സി.പി.ഒ മാരായ ആന്‍റണി, പ്രശാന്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.