ചവറ: 20 വര്‍ഷം മുമ്പ് പ്രവര്‍ത്തനം നിലച്ച പൊതുമേഖലാ സ്ഥാപനമായ നീണ്ടകര പ്രിമോ പൈപ്പ് ഫാക്ടറി സ്ഥലത്ത് കേരള സര്‍ക്കാറിന്‍െറ പുതിയ സംരംഭമായ കണ്‍സ്ട്രക്ഷന്‍ അക്കാദമി ഉയരുന്നു. കേരള അക്കാദമി ഫോര്‍ സ്കില്‍ഡ് എക്സലന്‍സിന്‍െറ പ്രഥമസംരംഭമാണ് ഇത്. വിവിധ ഭാഷകള്‍ പഠിക്കാന്‍ പ്രത്യേക കോച്ചിങ്ങും ഇവിടെ ഉദ്യോഗാര്‍ഥികള്‍ക്ക് ലഭിക്കും. അക്കാദമിയില്‍ പഠനം പൂര്‍ത്തിയാക്കുന്ന പരിശീലനാര്‍ഥികളെയും ഇന്ത്യക്ക് അകത്തും പുറത്തുമുള്ള വിവിധ നിര്‍മാണ മേഖലയില്‍ തൊഴില്‍ ഉറപ്പുവരുത്താനും ഈ സ്ഥാപനം വഴി സാധിക്കും. 1952ല്‍ നോര്‍വേക്കാര്‍ ആരംഭിച്ച പ്രിമോ പൈപ്പ് ഫാക്ടറി 1958ഓടെയാണ് സംസ്ഥാന സര്‍ക്കാറിന് കൈമാറിയത്. 1990 വരെ പ്രതിസന്ധിയില്ലാതെ പ്രവര്‍ത്തിക്കുകയായിരുന്നു. പിന്നീട് നഷ്ടത്തിലായ കമ്പനി പുനരുദ്ധരിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനത്തെുടര്‍ന്ന് 1997ല്‍ പൂട്ടുവീണു. വര്‍ഷങ്ങളായി ഇവിടെ കാടുമൂടി സാമൂഹിക വിരുദ്ധരുടെ കേന്ദ്രമായി മാറി. രണ്ടുവര്‍ഷം മുമ്പ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയായിരുന്നു കണ്‍സ്ട്രക്ഷന്‍ അക്കാദമിക്ക് ശിലയിട്ടത്. എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് പി.വി.സി പൈപ്പ് ഫാക്ടറി നിര്‍മിക്കാന്‍ പദ്ധതിയുണ്ടായിരുന്നു. ഫാക്ടറി വടക്കുവശത്ത് ഉള്‍നാടന്‍ വാട്ടര്‍ അതോറിറ്റിയുടെ ടെര്‍മിനല്‍ സ്ഥാപിക്കുന്നതിനുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ടെര്‍മിനലിന്‍െറയും അക്കാദമിയുടെയും മധ്യത്തിലൂടെ ഇടത്തുരുത്ത് ഗ്രാമത്തെ ബന്ധിപ്പിക്കുന്ന പാലത്തിന്‍െറയും റോഡിന്‍െറയും പണി അവസാന ഘട്ടത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.