പരവൂര്‍: സി.പി.എം പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുന്നെന്ന് ആരോപിച്ച് നഗരസഭാ കൗണ്‍സിലര്‍ക്കെതിരെ പ്രകടനം. കല്ലുംകുന്ന് വാര്‍ഡില്‍നിന്നുള്ള കോണ്‍ഗ്രസ് കൗണ്‍സിലറായ എസ്. ഗീതക്കെതിരെയാണ് സി.പി.എം കല്ലുംകുന്ന് ബ്രാഞ്ചിന്‍െറ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനവും യോഗവും നടത്തിയത്. നഗരസഭാതെരഞ്ഞടുപ്പ് വിജയത്തത്തെുടര്‍ന്ന് യു.ഡി.എഫ് നടത്തിയ ആഹ്ളാദപ്രകടനത്തിനിടെ സി.പി.എമ്മിന് അപകീര്‍ത്തിപരമായ രീതിയിയിലുള്ള മുദ്രാവാക്യങ്ങള്‍ മുഴക്കിയതുമായി ബന്ധപ്പെട്ട് ഇരുവിഭാഗവും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. കഴിഞ്ഞദിവസം കോണ്‍ഗ്രസ് പ്രവര്‍ത്തകനായ കല്ലുംകുന്ന് ചരുവിള വീട്ടില്‍ ഷാജിയുടെ വീടിന്‍െറ ജനല്‍ ഗ്ളാസുകള്‍ തല്ലിത്തകര്‍ത്തെന്നാരോപിച്ച് പ്രദേശത്തെ സി.പി.എം. പ്രവര്‍ത്തകനെതിരെ കേസുകൊടുത്തു. രാത്രി വീട്ടിലത്തെിയ പൊലീസ് ഇയാളെ പിടികൂടിയിരുന്നു. സംഭവം നടന്നതായി പറയുന്ന സമയത്തിന് അല്‍പം കഴിഞ്ഞാണ് പൊലീസത്തെിയത്. ഈസമയം പ്രതിയെന്നാരോപിക്കപ്പെടുന്നയാള്‍ വീട്ടില്‍ ഉറക്കത്തിലായിരുന്നെന്നും ഇയാള്‍ നിരപരാധിയാണെന്നുമാണ് സി.പി.എം പറയുന്നത്. വീടിനുണ്ടായതായിപറയുന്ന നാശം അവര്‍ സ്വയം സൃഷ്ടിച്ചതാണെന്നാണ് സി.പി.എം ആരോപിക്കുന്നത്. പരാതിക്കാരനായ ഷാജി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നും അവര്‍ പറയുന്നു. കല്ലുംകുന്നില്‍ നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി കല്ലുംകുന്നില്‍ സമാപിച്ചു. യോഗം ജില്ലാ കമ്മിറ്റി അംഗം കെ. സേതുമാധവന്‍ ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.