കൊല്ലം: കനത്തചൂടിലും ബാല്യകൗമാരങ്ങളുടെ ആവേശത്തില്‍ ചുവടുവെച്ച് ശാസ്ത്രോത്സവ ഘോഷയാത്ര. രണ്ടുപതിറ്റാണ്ടിന് ശേഷം കൊല്ലത്തേക്ക് എത്തുന്ന സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തിന് തുടക്കംകുറിച്ച് നടന്ന സാംസ്കാരിക ഘോഷയാത്ര നഗരത്തെ വര്‍ണങ്ങളില്‍ വാരിവിതറി. വൈകീട്ട് 3.15ന് കൊല്ലം സെന്‍റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്നാരംഭിച്ച ഘോഷയാത്ര പൊതുവിദ്യാഭ്യാസ അഡി.ഡയറക്ടര്‍ വി.എല്‍. വിശ്വലത ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍.ഐ. അഗസ്റ്റിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. നൂറുകണക്കിന് കുട്ടികളും അധ്യാപകരും പങ്കെടുത്തു. ബാന്‍ഡ്മേളത്തിന്‍െറ അകമ്പടിയില്‍ പൂക്കളായും ബലൂണുകളായും ചിത്രശലഭങ്ങളായും കുട്ടികള്‍ പറന്നുനീങ്ങിയപ്പോള്‍ ഗാന്ധിജിയും ചാച്ചാജിയും അഗ്നിച്ചിറകുകളെ അനശ്വരമാക്കിയ അബ്ദുല്‍ കലാമും സസ്യങ്ങള്‍ക്ക് ജീവനുണ്ടെന്ന് തെളിയിച്ച ജഗദീഷ് ചന്ദ്രബോസും ആണവപരീക്ഷണത്തിന്‍െറ സൂത്രധാരനെന്ന് വിശേഷിപ്പിക്കാവുന്ന ഡോ. രാജരാമണ്ണയും ആദ്യവനിതാ ജഡ്ജി അന്നാ ചാണ്ടിയും ബഹിരാകാശസഞ്ചാരിയായ ആദ്യ ഇന്ത്യന്‍ വംശജ കല്‍പന ചൗളയും കുട്ടികളുടെ ഭാവനയില്‍ വിരിഞ്ഞു. നിരവധി ശാസ്ത്രജ്ഞന്മാരുടെ ചിത്രങ്ങള്‍ പതിച്ച ബോര്‍ഡുകളും ഘോഷയാത്രയില്‍ അറിവിന്‍െറ പേടകം തീര്‍ത്തു. മലയാളത്തെ വിളിച്ചുണര്‍ത്തുന്ന മുത്തുക്കുടകളും കസവ് ചുറ്റിയ കൗമാര മങ്കമാരും അറബനമുട്ടും കര്‍ഷകനും പുലികളിയും ശ്രീകൃഷ്ണരാധമാരും മാലാഖമാരും മാനവമൈത്രി വിളിച്ചോതുന്ന സന്ദേശങ്ങളും മതാചാര വിവാഹങ്ങളും ഘോഷയാത്രക്ക് മിഴിവേകിയപ്പോള്‍ മുന്‍നിര മുതല്‍ പിന്‍നിരവരെ ഇടവേളയില്ലാത്ത നാസിക് ദോളിന്‍െറ താളത്തില്‍ കാണികളും യാത്രക്കാരും ചുവടുവെച്ചു. വിവിധ സ്കൂളുകളില്‍ നിന്നുള്ള സ്റ്റുഡന്‍റ് പൊലീസ് കാഡറ്റ്, നാഷനല്‍ സര്‍വിസ് സ്കീം, ജെ.ആര്‍.സി അംഗങ്ങളും ഘോഷയാത്രക്ക് ശോഭ നല്‍കി. സെന്‍റ് ജോസഫ് കോണ്‍വെന്‍റ് എച്ച്.എസ്.എസ്, ഗവ.ടൗണ്‍ യു.പി.എസ്, ഗവ.എച്ച്.എസ്.എസ്, വെസ്റ്റ് കൊല്ലം,എന്‍.എസ്.എസ് മലയാളി സഭ യു.പി.എസ്, ക്രിസ്തുരാജ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍,ക്രേവണ്‍ എല്‍.എം.എസ് ഹൈസ്കൂള്‍, ഗവ.മോഡല്‍ ഗേള്‍സ് ഹൈസ്കൂള്‍, വിമലഹൃദയ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, തേവള്ളി ഗവ.മോഡല്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍, എസ്.എന്‍ ട്രസ്റ്റ് എച്ച്.എസ്.എസ് എന്നിവയും വൊക്കേഷനല്‍ എക്സ്പോയുടെ ഭാഗമായി അണിനിരന്ന ഘോഷയാത്രയില്‍ വി.വി.വി.എച്ച്.എസ്.എസ് അയത്തില്‍, സെന്‍റ് മൈക്കിള്‍സ് വി.എച്ച്.എസ്.എസ്. കുമ്പളം, ഗവ.വി.എച്ച്,എസ്.എസ് ശക്തികുളങ്ങര, എം.വി.ജി.വി.എച്ച്.എസ്.എസ്. പേരൂര്‍, എസ്.എന്‍ ട്രസ്റ്റ് എച്ച്.എസ്.എസ് എന്നീ സ്കൂളുകളും അണിനിരന്നു. സെന്‍റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്നാരംഭിച്ച ഘോഷയാത്ര കച്ചേരി ജങ്ഷന്‍, ഇരുമ്പ് പാലം, ഹൈസ്കൂള്‍ ജങ്ഷന്‍ വഴി നാലുമണിയോടെ പ്രധാനവേദിയായ തേവള്ളി ഗവ.മോഡല്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലത്തെി. ഘോഷയാത്രക്ക് വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ കെ.പി.നൗഫല്‍, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി അസി.ഡയറക്ടര്‍ എസ്.ഷീബ, പബ്ളിസിറ്റി കണ്‍വീനര്‍ ടി.പ്രസന്നകുമാര്‍, ശ്രീരംഗം ഗോപകുമാര്‍,ജ്യോതി രഞ്ജിത്, ഡി.വിമല, ഇ.മനാഫ്, വൈ.നാസറുദ്ദീന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.