പരവൂര്‍: ബംഗളൂരുവില്‍നിന്ന് കൊറിയര്‍ വഴി അയച്ച മൊബൈല്‍ ഫോണ്‍ പരവൂരിലത്തെിയപ്പോള്‍ കടലാസ് ചുരുളുകളായി മാറി. പരവൂര്‍ ടൗണില്‍ ഊട്ടുപുരയില്‍ ഫാസ്റ്റ്് ഫുഡ് എന്ന സ്ഥാപനം നടത്തുന്ന ജയനാഥിന് സുഹൃത്ത് അയച്ച 15,000 രൂപയുടെ സാംസങ് ജെ.7 മൊബൈല്‍ ഫോണ്‍ അടങ്ങിയ പാക്കറ്റ് തുറന്നുനോക്കിയപ്പോഴാണ് ഫോണിനുപകരം പാഴ്കടലാസുകള്‍ കണ്ടത്. ചോക്ളറ്റ് മിഠായി കവറില്‍ കടലാസുതുണ്ടുകള്‍ ചുരുട്ടിവെച്ച നിലയിലായിരുന്നു. പാക്കറ്റ് പൊട്ടിച്ചശേഷം വീണ്ടും ടേപ് ഉപയോഗിച്ച് ഒട്ടിച്ചുചേര്‍ത്ത നിലയിലാണ് കാണപ്പെട്ടത്. പ്രഫഷനല്‍ കൊറിയര്‍ വഴിയത്തെിയ പാക്കറ്റിന് ഭാരക്കുറവ് തോന്നിയതിനത്തെുടര്‍ന്ന് അവിടെവെച്ചുതന്നെ തുറന്നുനോക്കുകയായിരുന്നു. ജയനാഥ് പരവൂര്‍ പൊലീസില്‍ പരാതി നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.