കൊട്ടിയം: നെടുമ്പനയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഇല്ലാത്തതിനെതുടര്‍ന്ന് രോഗികള്‍ ദുരിതത്തില്‍. ആശുപത്രിയില്‍ നിലവിലുള്ള രണ്ട് ഡോക്ടര്‍മാര്‍ ഒരുമിച്ച് അവധിയെടുത്തത് കഴിഞ്ഞ ദിവസം ആശുപത്രിയുടെ പ്രവര്‍ത്തനം താളംതെറ്റിച്ചു. രോഗികളും നാട്ടുകാരും പ്രതിഷേധത്തിനെതുടര്‍ന്ന് കൊല്ലത്തുനിന്നും ഡോക്ടര്‍മാരത്തെി രോഗികളെ പരിശോധിച്ചതോടെയാണ് പ്രതിഷേധം അവസാനിച്ചത്. നെടുമ്പന വെളിച്ചിക്കാലയിലുള്ള ഈ ആശുപത്രിയില്‍ ആധുനിക സൗകര്യങ്ങളെല്ലാംതന്നെ നിലവിലുണ്ട്. ഒട്ടുമിക്ക പരിശോധനകളും നടത്താവുന്ന തരത്തിലുള്ള ലബോറട്ടറിയും ആധുനിക രീതിയില്‍ നിര്‍മിച്ച ഒ.പി ബ്ളോക്കും നിലവിലുണ്ട്. എന്‍.ആര്‍.എച്ച്.എം പദ്ധതിപ്രകാരമുള്ള രണ്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ അഞ്ച് ഡോക്ടര്‍മാരായിരുന്നു ഇവിടെ നിലവിലുണ്ടായിരുന്നത്. എന്‍.ആര്‍.എച്ച്.എമ്മിന്‍െറ ഫണ്ട് തീര്‍ന്നതോടെ രണ്ട് ഡോക്ടര്‍മാരുടെ സേവനം അവസാനിക്കുകയും മറ്റൊരു ഡോക്ടര്‍ നീണ്ട അവധിയില്‍ പ്രവേശിക്കുകയും ചെയ്തതോടെ ദിവസവും നൂറുകണക്കിന് രോഗികള്‍ ചികിത്സ തേടിയത്തെുന്ന ഈ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ എണ്ണം രണ്ടായി കുറഞ്ഞു. ഇവര്‍ രണ്ടുപേരുംതന്നെയാണ ്പലപ്പോഴും ക്ളാസെടുക്കുന്നതിനും രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്ന പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനും പോകേണ്ടത്. കഴിഞ്ഞ ദിവസം നിലവിലെ രണ്ട് ഡോക്ടര്‍മാരും അത്യാവശ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അവധിയെടുത്തതിനെതുടര്‍ന്ന് ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമല്ളെന്ന ബോര്‍ഡ് ഒട്ടിക്കുകയായിരുന്നു. ഡോക്ടര്‍മാര്‍ ഇല്ളെന്നത് അറിയാതെ ആശുപത്രിയിലത്തെിയവര്‍ പ്രതിഷേധവുമായി രംഗത്തത്തെുകയും പ്രശ്നത്തില്‍ പൊലീസ് ഇടപെട്ട് വിവരം ആരോഗ്യ വകുപ്പ് അധികൃതരെ അറിയിക്കുകയുമായിരുന്നു. പാവപ്പെട്ടവരും സാധാരണക്കാരുമായ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇവിടെ പ്രദേശവാസികള്‍ക്ക് ഏക ആശ്രയം ഈ ആശുപത്രിയാണ്. ഇവിടെ ഡോക്ടര്‍മാരുടെ സേവനം ലഭിക്കാതായതോടെ അടുത്തുള്ള സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി പോകേണ്ട സ്ഥിതിയാണ് നാട്ടുകാര്‍ക്കുള്ളത്. വിവരമറിഞ്ഞ് സ്ഥലത്തത്തെി അന്വേഷണം നടത്തിയ നെടുമ്പന പഞ്ചായത്ത് പ്രസിഡന്‍റ് നാസറുദ്ദീന്‍ ആരോഗ്യ വകുപ്പ് ഡയറക്ടറുമായി ബന്ധപ്പെടുകയും ഡോക്ടര്‍മാരെ നിയമിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. വിവരം എം.എല്‍.എയുടെ ശ്രദ്ധയില്‍പെടുത്തി വിഷയം നിയമസഭയില്‍ അവതരിപ്പിക്കാനാണ് പഞ്ചായത്ത് അധികൃതര്‍ തീരുമാനിച്ചിട്ടുള്ളത്. ഇവിടെ കിടത്തിച്ചികിത്സ ആരംഭിക്കണമെന്ന ആവശ്യം നിലനില്‍ക്കെയാണ് ഡോക്ടര്‍മാരുടെ സേവനം ലഭിക്കാതായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.