കൊട്ടാരക്കര: പഴയ കൊല്ലം -ചെങ്കോട്ട റോഡ് ഗതാഗതയോഗ്യമാക്കാന്‍ പാലം അടിയന്തരമായി പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കണമെന്നാവശ്യപ്പെട്ട് കലക്ടര്‍ക്ക് നിവേദനം. പാലം തുറന്നു കൊടുത്ത് നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുക, സമാന്തര റോഡ് ഗതാഗതയോഗ്യമാക്കുക എന്നീ ആവശ്യങ്ങളില്‍ കലക്ടര്‍ ഇടപെടണമെന്ന് നഗരസഭാ വൈസ് ചെയര്‍മാന്‍െറ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാരും സമരസമിതി നേതാക്കളും കലക്ടര്‍ ഷൈനാമോളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു. കലക്ടറുടെ സാന്നിധ്യത്തില്‍ തന്നെ തര്‍ക്കസ്ഥലം അളന്ന് സര്‍ക്കാറിന്‍െറ പുറമ്പോക്ക് ഭൂമിയും റോഡിന്‍െറ കൈയേറിയ ഭൂമിയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ടു. പ്രശ്നത്തില്‍ അടിയന്തരമായി ഇടപെടാമെന്ന് ഉറപ്പ് നല്‍കിയതായും വൈസ്ചെയര്‍മാന്‍ ഷാജു, എസ്.ആര്‍. രമേശ്, ഉണ്ണികൃഷ്ണമേനോന്‍ എന്നിവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.