കുളത്തൂപ്പുഴ: കുളത്തൂപ്പുഴ കുടിവെള്ള പദ്ധതിയുടെ ശുദ്ധീകരണ പ്ളാന്‍റിലേക്ക് ജലമത്തെിക്കുന്ന കൂറ്റന്‍ പൈപ്പുകള്‍ പൊട്ടിത്തകരുന്നത് പതിവാകുന്നു. പാതയോരത്ത് ഭൂമിക്കടിയിലൂടെ കടന്നുപോകുന്ന പൈപ്പുകള്‍ പൊട്ടി വന്‍ശബ്ദത്തോടെ ടാര്‍പാതകള്‍ തകര്‍ത്ത് പുറത്തേക്ക് ചീറ്റിയൊഴുകി വലിയകുഴികള്‍ രൂപപ്പെടുന്നതിനാല്‍ വഴിനടക്കാന്‍ പോലുമാകാതെ പ്രദേശവാസികള്‍. കുളത്തൂപ്പുഴ കുടിവെള്ള പദ്ധതിയുടെ റോക്ക് വുഡ് കടവിലുള്ള പമ്പിങ് സ്റ്റേഷനില്‍നിന്ന് സാംനഗര്‍ കാഞ്ഞിരോട്ട് കുന്നില്‍ സ്ഥാപിച്ചിട്ടുള്ള ട്രീറ്റ്മെന്‍റ് പ്ളാന്‍റിലേക്ക് വെള്ളം പമ്പുചെയ്യുമ്പോഴുണ്ടാകുന്ന അമിത സമ്മര്‍ദം താങ്ങാനാവാതെയാണ് പലപ്പോഴും പൈപ്പുകള്‍ പൊട്ടിത്തകരുന്നത്. ഒരാഴ്ചക്കുള്ളില്‍ അഞ്ചു സ്ഥലത്ത് പൈപ്പ് തകര്‍ന്നിരുന്നു. ടിംബര്‍ഡിപ്പോ-കല്ലുവെട്ടാംകുഴി പാതയില്‍ ഡിപ്പോ ഇറക്കത്തില്‍ റോഡിനു നടുക്കായി കഴിഞ്ഞ ദിവസം പൈപ്പ്തകര്‍ന്ന് വലിയകുഴി രൂപപ്പെട്ടിരുന്നു. ഇറക്കത്തില്‍ പൈപ്പ് ശക്തമായി പൊട്ടിയൊലിച്ചതോടെ പുറത്തേക്ക് അമിതശക്തിയില്‍ ചീറ്റിയ ജലം ടാര്‍റോഡ് തകര്‍ത്തെറിഞ്ഞ് ചളിയും വെള്ളവും ഒലിച്ചിറങ്ങി സമീപത്തെ വീടുകളുടെ ഉമ്മറവും കടയും നാശമായിട്ടുണ്ട്. പാതയോരത്തു വീട്ടുമുറ്റത്തു കൂടി കടന്നുപോകുന്ന പൈപ്പ് ലൈനില്‍ വൈകുന്നേരവും പുലര്‍ച്ചെയുമാണ് പമ്പിങ് നടക്കുന്നത്. ഈ സമയം കുടവെള്ള ശേഖരണപൈപ്പുകള്‍ എവിടെ വേണമെങ്കിലും പൊട്ടിത്തകരാമെന്നത് സമീപവാസികളുടെ ഉറക്കം കെടുത്തുകയാണ്. കുടിവെള്ള പദ്ധതി കമീഷന്‍ ചെയ്യുന്നതിനു മുമ്പ് ട്രയല്‍ റണ്‍ നടത്തിയപ്പോഴും ഡിപ്പോ സാംനഗര്‍ പാതയില്‍ പലയിടത്തും പൈപ്പ് പൊട്ടിത്തകര്‍ന്നിരുന്നു. രണ്ടു പൈപ്പുകള്‍ തമ്മില്‍ ചേര്‍ത്ത് ഒട്ടിച്ച സ്ഥലങ്ങളാണ് പലപ്പോഴും തകരുന്നത് എന്നതിനാല്‍ ഗുണനിലവാരമില്ലാത്ത സാധന സാമഗ്രികള്‍ ഉപയോഗിച്ചതാണ് കുടിവെള്ള ശേഖരണ പൈപ്പുകള്‍ അടിക്കടി തകരുന്നതിനു കാരണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍, പദ്ധതി കമീഷന്‍ ചെയ്തു നാളുകള്‍ കഴിഞ്ഞും പൈപ്പുകള്‍ തകരുന്നത് പതിവായി മാറിയതോടെ ശരിക്കും ജനങ്ങള്‍ വെട്ടിലായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.