ഓയൂര്‍: വെളിയം ഗ്രാമപഞ്ചായത്തിലെ കട്ടയില്‍ തോടിന് കുറുകെ പാലത്തിന് സമീപത്തെ തടയണ നിര്‍മാണം പാതിവഴിയില്‍. 2013ല്‍ തുടങ്ങിയ നിര്‍മാണം ഇതുവരെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. നബാര്‍ഡിന്‍െറ 51 ലക്ഷം രൂപ മുടക്കിയാണ്് നിര്‍മാണം ആരംഭിച്ചത്. കരാറുകാരന്‍ പകുതിവരെ കെട്ടിയശേഷം പണി ഉപേക്ഷിക്കുകയായിരുന്നു. കരയിടിയാതിരിക്കാന്‍ തോടിന്‍െറ ഇരുമതിലും കരിങ്കല്ല് ഉപയോഗിച്ച് കോണ്‍ക്രീറ്റ് ചെയ്തിട്ടുമുണ്ട്. നിര്‍മാണത്തിന് മുമ്പ് ഈ തോട്ടിലൂടെയാണ് എളുപ്പമാര്‍ഗമായി കട്ടയിലുള്ള നിരവധി പേര്‍ ഓടനാവട്ടം ജങ്ഷനിലത്തെിയിരുന്നത്. എന്നാല്‍ പണി അശാസ്ത്രീയമായതോടെ ആളുകള്‍ക്ക് തോട് മുറിച്ചുകടക്കാന്‍ കഴിയാത്ത അവസ്ഥയാണ്. മാത്രമല്ല, നിരവധി കുടുംബങ്ങളാണ് ഈ തോടിനെ ആശ്രയിച്ചിരുന്നത്. ഇപ്പോള്‍ കടവില്‍ ഇറങ്ങി തുണി കഴുകാനോ കുളിക്കാനോ സാധിക്കുന്നില്ളെന്ന് നാട്ടുകാര്‍ പറഞ്ഞു. സമീപപ്രദേശങ്ങളില്‍ നിന്നുള്ള മാലിന്യം തള്ളുന്ന പ്രധാന കേന്ദ്രമായും തോട് മാറിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.