കൊല്ലം: നേവിദിനാഘോഷത്തോടനുബന്ധിച്ച് ഇന്ത്യന്‍ നാവികസേനയുടെ വേഗമേറിയ യുദ്ധക്കപ്പലുകളായ ഐ.എന്‍.എസ് കല്‍പേനിയും ഐ.എന്‍.എസ് കബ്രയും കൊല്ലം തുറമുഖത്തത്തെി. ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് മൂന്നുവരെ പൊതുജനങ്ങള്‍ക്ക് കപ്പലുകള്‍ സന്ദര്‍ശിക്കാം. കാര്‍ നിക്കോബാര്‍ വിഭാഗത്തില്‍പെട്ട പുതുതലമുറ വാട്ടര്‍ജെറ്റ് ഫാസ്റ്റ് അറ്റാക്ക് കപ്പലുകളാണ് കല്‍പേനിയും കബ്രയും. ഐ.എന്‍.എസ് കല്‍പേനി 2010 ഒക്ടോബര്‍ 14നും കബ്ര 2011 ജൂണ്‍ എട്ടിനുമാണ് കമീഷന്‍ ചെയ്തത്. ഇന്ത്യന്‍ സമുദ്രത്തില്‍ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരെ തുരത്തുന്നതില്‍ മുഖ്യപങ്കു വഹിച്ച യുദ്ധക്കപ്പലുകളിലൊന്നാണ് കല്‍പേനി. രണ്ടു കപ്പലുകള്‍ക്കും 35 നോട്ടിന് മുകളില്‍ വേഗമുണ്ട്. രാത്രിക്കാഴ്ചക്ക് സംവിധാനമുള്ള 30എംഎം സിആര്‍എന്‍91 തോക്കാണ് പ്രധാന ആയുധം. നാലായിരം മീറ്റര്‍ പരിധിയില്‍ മിനിറ്റില്‍ 550 റൗണ്ട് വെടിയുതിര്‍ക്കാന്‍ ഈ തോക്കിന് ശേഷിയുണ്ട്. മൂന്നു ഓഫിസര്‍മാരും 39 സെയിലര്‍മാരുമാണ് കപ്പലിലുള്ളത്. ലഫ്റ്റനന്‍റ് കമാന്‍ഡര്‍ ചേതന്‍ ആര്‍. ഉപാധ്യായക്കാണു കബ്രയുടെ ചുമതല. ലഫ്റ്റനന്‍റ് കമാന്‍ഡര്‍ വികാസ് ഝായാണ് കല്‍പേനിയുടെ തലവന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.