കൊല്ലം: സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തിന്‍െറ ഊട്ടുപുര ഒരുങ്ങി. പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് പാചകം. തേവള്ളി മലയാളിസമാജം സ്കൂളില്‍ ഒരുക്കിയിരിക്കുന്ന പാചകപ്പുരയില്‍ ഒരേസമയം 1500 ഓളം പേര്‍ക്ക് ഭക്ഷണം കഴിക്കാനുള്ള സൗകര്യമുണ്ട്. ദിവസവും മൂന്നുനേരം ഭക്ഷണവിതരണമുണ്ടാകും. ചായയും ലഘുഭക്ഷണവും ഉണ്ടാകും. ഒരുനേരം 15000 പേര്‍ക്കാണ് ഭക്ഷണം തയാറാക്കുന്നത്. ചൊവ്വാഴ്ച പ്രഭാതഭക്ഷണത്തോടെ ഊട്ടുപുര സജീവമാകും. ഇക്കുറി ചായക്കൊപ്പം എണ്ണപ്പലഹാരം ഒഴിവാക്കി അടയും കൊഴുക്കട്ടയുമാണ് വിദ്യാര്‍ഥികള്‍ക്കും മറ്റും നല്‍കുന്നതെന്ന് ഭക്ഷണകമ്മിറ്റി കണ്‍വീനര്‍ ആര്‍. ശരത്ചന്ദ്രന്‍നായര്‍ പറഞ്ഞു. 25, 26, 27 തീയതികളില്‍ രാവിലെയും ഉച്ചക്കും ഭക്ഷണം പ്രധാനവേദി ഒഴിച്ചുള്ള മറ്റ് വേദികളില്‍ എത്തിച്ച് വിതരണം ചെയ്യും. പ്രധാന വേദിയിലുള്ളവര്‍ ഊട്ടുപുരയിലത്തെിവേണം ഭക്ഷണം കഴിക്കാന്‍. രാത്രിഭക്ഷണം എല്ലാവര്‍ക്കും ഊട്ടുപുരയിലാണ് ലഭ്യമാവുക. ഊട്ടുപുരയുടെ പാലുകാച്ചല്‍ ചടങ്ങ് പി.കെ. ഗുരുദാസന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഴയിടം മോഹനന്‍നമ്പൂതിരി നേതൃത്വം നല്‍കി. ആര്‍. ശരത്ചന്ദ്രന്‍നായര്‍, കെ. ബുഹാരി, എ.കെ.എസ്.ടി.യു ജില്ലാ സെക്രട്ടറി കുളക്കട വിജയകുമാര്‍, എന്‍. ഗോപാലകൃഷ്ണന്‍, ജെ. ഷാജിമോന്‍, ഷിബു, സാബു, വിവിധ സംഘടനാനേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.