പാരലല്‍ കോളജിനുനേരെ ആക്രമണം: കമ്പ്യൂട്ടര്‍ ഉള്‍പ്പെടെതകര്‍ത്തു; ഫയലുകള്‍ തീയിട്ട് നശിപ്പിച്ചു

കടയ്ക്കല്‍: ചിതറയില്‍ പാരലല്‍ കോളജിന് നേരെ ആക്രമണം. കമ്പ്യൂട്ടര്‍ ഉള്‍പ്പെടെ അടിച്ചുതകര്‍ക്കുകയും ഫയലുകള്‍ തീയിട്ട് നശിപ്പിക്കുകയും ചെയ്തു. ചിതറ സ്വദേശി പ്രസന്നന്‍െറ ഉടമസ്ഥതയിലുള്ള മാസ്റ്റേഴ്സ് പാരലല്‍ കോളജിന് നേരെയാണ് ആക്രമണമുണ്ടായത്. തിങ്കളാഴ്ച ഉച്ചക്കുശേഷമാണ് സംഭവം. രാവിലെ മാത്രം ക്ളാസുള്ള കോളജിന്‍െറ ഓഫിസ് റൂമില്‍നിന്ന് പുക ഉയരുന്നതുകണ്ട നാട്ടുകാര്‍ ഉടമയേയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഓഫിസിന്‍െറ വാതില്‍ തകര്‍ത്തനിലയില്‍ കാണപ്പെട്ടത്. അകത്ത് ഷെല്‍ഫിലുണ്ടായിരുന്ന മുഴുവന്‍ ഫയലുകളും കൂട്ടിയിട്ട് കത്തിച്ച നിലയിലായിരുന്നു. ഓഫിസിലിരുന്ന കമ്പ്യൂട്ടര്‍ എടുത്ത് ക്ളാസ്മുറിയിലത്തെിച്ചശേഷം അടിച്ചുതകര്‍ത്തിട്ടുണ്ട്. വിരലടയാള വിദഗ്ധരടക്കം ചൊവ്വാഴ്ച സ്ഥലത്തത്തെി പരിശോധന നടത്തും. വ്യാഴാഴ്ച ചിതറ കിഴക്കുംഭാഗത്ത് സി.പി.എം ലോക്കല്‍ കമ്മിറ്റി ഓഫിസിലും സമാനരീതിയില്‍ തീപിടിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.