കുടിലുകളില്‍ ഭക്തര്‍ എത്തി; ഓച്ചിറ മഹോത്സവത്തിന് ഇന്ന് തുടക്കം

ഓച്ചിറ: പരബ്രഹ്മക്ഷേത്രത്തിലെ 12നാള്‍ നീളുന്ന വൃശ്ചികോത്സവത്തിന് ചൊവ്വാഴ്ച കൊടിയേറും. 12 ദിനരാത്രങ്ങള്‍ ഓച്ചിറ പടനിലത്തെ കുടിലുകളിലും സത്രങ്ങളിലും ഭജനമിരിക്കാനുള്ള ഭക്തര്‍ തിങ്കളാഴ്ച വൈകീട്ടോടെ എത്തിത്തുടങ്ങി. കരുനാഗപ്പള്ളി, കാര്‍ത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളില്‍ വ്യാപിച്ചുകിടക്കുന്നതാണ് ഓച്ചിറ ക്ഷേത്രകരകള്‍. മൂന്ന് താലൂക്കുകളില്‍നിന്ന് വന്‍ ജനാവലിയാണ് ക്ഷേത്രത്തിലേക്ക് എത്തുന്നത്. കൊല്ലം, കരുനാഗപ്പള്ളി, കായംകുളം, ഹരിപ്പാട്, ആലപ്പുഴ, മാവേലിക്കര ബസ് സ്റ്റാന്‍ഡുകളില്‍നിന്ന് ഓച്ചിറയിലേക്ക് പ്രത്യേക സര്‍വിസുകള്‍ ഉണ്ടാകും. ചൊവ്വാഴ്ച രാവിലെ 6.30ന് ക്ഷേത്രഭരണസമിതി പ്രസിഡന്‍റ് വി.പി.എസ്. മേനോന്‍ പതാക ഉയര്‍ത്തുന്നതോടെ വൃശ്ചികോത്സവത്തിന് തുടക്കമാകും. വൈകീട്ട് അഞ്ചിന് ഹൈകോടതി ജഡ്ജി ജസ്റ്റിസ് എ.വി. രാമകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്യും. സി. ദിവാകരന്‍ എം.എല്‍.എ അധ്യക്ഷതവഹിക്കും. ക്ഷേത്രഭരണസമിതി സെക്രട്ടറി വി. സദാശിവന്‍ സ്വാഗതവും ഭരണസമിതി അംഗം സി.കെ. ശ്രീധരന്‍ നന്ദിയും പറയും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.