പുനലൂര്‍: ഇരുകാലിലും ചങ്ങലയുമായി അവശനിലയില്‍ ബസ് ഡിപ്പോയില്‍ കണ്ടത്തെിയ തമിഴ് യുവാവിനെ പുനലൂര്‍ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി. ശങ്കരന്‍കോവിലിന് സമീപം ആയവെട്ടി സ്വദേശി ആനന്ദ്രാജിനെയാണ് (20) ഫയര്‍ഫോഴ്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചശേഷം വൈകീട്ടോടെ നാട്ടിലേക്ക് ബസ് കയറ്റിവിട്ടത്. തിങ്കളാഴ്ച രാവിലെ ദേഹമാസകലം മുറിപ്പാടും കാലില്‍ ചങ്ങലയുമായി യുവാവിനെ കെ.എസ്.ആര്‍.ടി.സി ജീവനക്കാരാണ് കണ്ടത്. വിലങ്ങിട്ടഭാഗം മുറിഞ്ഞ് കാലിലാകെ നീര് പടര്‍ന്നിരുന്നു. കൈകളിലും വിലങ്ങിട്ട മുറിപ്പാടുകളുണ്ട്. സഹോദരിയുമായി വഴക്കിട്ട് പഠനോപകരണങ്ങള്‍ കിണറ്റിലെറിഞ്ഞതിന് പത്ത് ദിവസം മുമ്പ് കാലില്‍ ചങ്ങലയിട്ട് വീട്ടില്‍ പൂട്ടിയിട്ടതായി ഇയാള്‍ പറഞ്ഞു. പിതാവിന്‍െറ സഹോദരനാണ് തന്നെ ചങ്ങലകൊണ്ട് ബന്ധിപ്പിച്ചതെന്നും യുവാവ് വ്യക്തമാക്കി. ബന്ധുവിന്‍െറ സഹായത്തോടെ രക്ഷപ്പെട്ട് നാടുവിട്ട യുവാവ് ഞായറാഴ്ച രാത്രിയാണ് പുനലൂരില്‍ എത്തിയത്. സംഭവമറിഞ്ഞ് ഡിപ്പോയിലത്തെിയ കൗണ്‍സിലര്‍ ജി. ജയപ്രകാശ്, പൊതുപ്രവര്‍ത്തകന്‍ എ.കെ. നസീര്‍ എന്നിവര്‍ വിവരം ഫയര്‍ഫോഴ്സിനെയും പൊലീസിനെയും അറിയിച്ചു. ഫയര്‍ഫോഴ്സത്തെി ചങ്ങല മുറിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് ഫയര്‍സ്റ്റേഷനിലത്തെിച്ച് ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് അരമണിക്കൂറോളം പണിപ്പെട്ടാണ് ചങ്ങല മുറിച്ചുമാറ്റിയത്. തുടര്‍ന്ന് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.