ഓയൂര്‍: ഓടനാവട്ടം റെഡിവളവില്‍ അപകടം പതിവാകുന്നു. ശനിയാഴ്ച പുലര്‍ച്ചെ അഞ്ചിന് ഈ വളവില്‍ ഓട്ടോ മറിഞ്ഞ് വെളിയം സ്വദേശികളായ രണ്ടു പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇവരെ രണ്ടു മണിക്കൂറിന് ശേഷമാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൂന്ന് വര്‍ഷം മുമ്പ് ഓയൂര്‍-കൊട്ടാരക്കര റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് വിലയന്തൂര്‍, ചുങ്കത്തറ, ഓടനാവട്ടം റെഡിവളവ്, പരുത്തിയറ ചന്ത എന്നീ വളവുകള്‍ നിവര്‍ത്തുമെന്ന് പൊതുമരാമത്ത് അധികൃതര്‍ അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല. ഓടനാവട്ടം റെഡിവളവില്‍ രണ്ട് വര്‍ഷത്തിനിടെ എഴുപതോളം വാഹനാപകടങ്ങളാണ് ഉണ്ടായത്. കൂടുതലും ഇരുചക്രവാഹനങ്ങളും ഓട്ടോയുമാണ്. സമീപത്തെ തടിമില്ലിലെ തടികള്‍ ഈ വളവിലാണ് നിക്ഷേപിച്ചിരിക്കുന്നത്. തടിയില്‍ തട്ടിയും ചില വാഹനങ്ങള്‍ അപകടത്തില്‍പെടാറുണ്ട്. ഓയൂര്‍-കൊട്ടാരക്കര റോഡില്‍ ബസുകള്‍ക്ക് നാല്‍പത് കിലോമീറ്റര്‍ വേഗം നിഷ്കര്‍ഷിച്ചിട്ടുണ്ടെങ്കിലും പാലിക്കപെടുന്നില്ല. എഴുപത് കിലോമീറ്റര്‍ വേഗത്തിലാണ് ഇവ സഞ്ചരിക്കുന്നത്. ഇതുമൂലം ബസിനുള്ളിലെ യാത്രികര്‍ക്ക് കമ്പിയിലും മറ്റും തട്ടി പരിക്കേല്‍ക്കുന്നതും നിത്യസംഭവമാണ്. രണ്ടുവര്‍ഷം മുമ്പ് വിലയന്തൂര്‍ ഭാഗത്തുവെച്ച് സ്വകാര്യബസുകള്‍ കടകളിലേക്കും റോഡിന് സമീപത്തെ വീടിന്‍െറ മുന്നിലെ മതിലിലേക്കും ഇടിച്ചുകയറിയിരുന്നു. മാത്രമല്ല, വിലയന്തൂര്‍ വളവില്‍ അമിതവേഗത്തില്‍വന്ന സ്വകാര്യ ബസ് രണ്ടു സ്ത്രീകളുടെ മരണത്തിനും കാരണമായിരുന്നു. തുടര്‍ന്നാണ് ഈ റൂട്ടിലെ അപകടകരമായ വളവുകള്‍ നിവര്‍ത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ അറിയിച്ചത്. പരുത്തിയറ കാളച്ചന്തയിലെ കൊടുംവളവില്‍ ആറ് മാസത്തിനിടെ അറുപതോളം ചെറുതും വലുതമായ വാഹനാപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്. അടിയന്തരമായി ഈ മേഖലയിലെ വളവുകള്‍ നിവര്‍ത്തണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.