കുളത്തൂപ്പുഴ: പ്രദേശത്ത് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ ഉറക്കം നഷ്ടപ്പെട്ട രാവുകളുമായി ഡാലിക്കരിക്കം നിവാസികള്‍. പ്രദേശവാസികളുടെ വളര്‍ത്തുനായ്ക്കളെ ദിനംപ്രതിയെന്നോണം കാണാതായതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ക്കിടയില്‍ സംശയം വളര്‍ന്നത്. കഴിഞ്ഞ ദിവസം ഡാലിക്കരിക്കം ആനക്കുളത്ത് വീട്ടില്‍ നടരാജന്‍െറ വീട്ടിലുള്ള അല്‍സേഷ്യന്‍ നായയെ പുലി ഭക്ഷണമാക്കി. ഇതോടെയാണ് പുലിയുടെ സാന്നിധ്യം പ്രദേശവാസികള്‍ തിരിച്ചറിഞ്ഞത്. ശബ്ദം കേട്ട് ആളുകള്‍ എത്തുമ്പോഴേക്കും നായയുമായി പുലി വനത്തിനുള്ളിലേക്ക് കടന്നിരുന്നു. തുടര്‍ന്ന് വനം റെയ്ഞ്ച് ഓഫിസര്‍ സാജു എസ്. നായരുടെ നേതൃത്വത്തില്‍ വനപാലകര്‍ എത്തി പുലിയുടെ കാല്‍പാട് സ്ഥിരീകരിക്കുകയും ചെയ്തു. പ്രദേശത്ത് നായകള്‍ ധാരാളമുള്ളതിനാല്‍ പുലികള്‍ പ്രദേശം വിട്ടുപോകാന്‍ സാധ്യതയില്ളെന്നത് നാട്ടുകാരുടെ ഭീതി വര്‍ധിപ്പിക്കുന്നു. കുളത്തൂപ്പുഴ വനം റെയ്ഞ്ചില്‍ മൈലമൂട് സെക്ഷനില്‍ ഉള്‍പ്പെട്ട വനത്തിനുള്ളിലെ ഗ്രാമമാണ് ഡാലിക്കരിക്കം. ആഴ്ചകള്‍ക്കു മുമ്പുവരെ കാട്ടാനകളായിരുന്നു ഇവിടത്തുകാര്‍ക്ക് ഭീക്ഷണി. പകല്‍പോലും പുറത്തിറങ്ങാനാവാത്ത അവസ്ഥയാണെന്ന് നാട്ടുകാര്‍ പറയുന്നു. പുലിക്കൂടത്തെിച്ച് പുലിയെ പിടികൂടുന്നതിനുള്ള സാധ്യതകള്‍ വിലയിരുത്തുമെന്നും വനപാലകര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.