ഓച്ചിറ: വള്ളിക്കാവ് അമൃത എന്‍ജിനീയറിങ് കോളജ് ഹോസ്റ്റലില്‍നിന്ന് കക്കൂസ്മാലിന്യം പുറത്തേക്കൊഴുക്കിയ സംഭവത്തില്‍ നാട്ടുകാര്‍ എന്‍ജിനീയറിങ് കോളജിലേക്ക് തള്ളിക്കയറി. മൂന്നുദിവസമായി പ്രതിഷേധിക്കുന്ന നാട്ടുകാരാണ് കോളജിലേക്ക് കടന്നത്. ഇവര്‍ രാത്രിയിലും കോളജ് പോര്‍ച്ചിലിരുന്ന് മുദ്രാവാക്യം വിളിക്കുകയാണ്. ബുധനാഴ്ച വൈകീട്ട് ഹോസ്റ്റലിലത്തെിയ തഹസില്‍ദാറെ തടഞ്ഞുവെച്ചിരുന്നു. കരുനാഗപ്പള്ളി എ.സി.പി രാത്രിയില്‍ നടത്തിയ ചര്‍ച്ചയത്തെുടര്‍ന്നാണ് ഉദ്യോഗസ്ഥരെ മോചിപ്പിച്ചത്. ഒത്തുതീര്‍പ്പനുസരിച്ച് ആര്‍.ഡി.ഒ വ്യാഴാഴ്ച സ്ഥലത്തത്തെി പ്രശ്നത്തിന് പരിഹാരം കാണുമെന്ന് ഉറപ്പുനല്‍കിയിരുന്നു. വ്യാഴാഴ്ച വൈകീട്ട് മൂന്നോടെയത്തെിയ ആര്‍.ഡി.ഒ കക്കൂസ്മാലിന്യം ഒഴുക്കിവിടുന്ന സ്ഥലവും പരിസരവാസികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടും നേരിട്ട് കണ്ടു. എന്നാല്‍ ആര്‍.ഡി.ഒയുമായി സംസാരിക്കാനോ പ്രശ്നത്തിന് പരിഹാരം കാണാനോ മഠം അധികൃതര്‍ കൂട്ടാക്കാത്തതിനത്തെുടര്‍ന്ന് അദ്ദേഹം മടങ്ങി. പിന്നാലെയാണ് മഠം അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് കോളജിലേക്ക് തള്ളിക്കയറിയത്. രാത്രിയോടെ കരുനാഗപ്പള്ളി താലൂക്ക് ഓഫിസിലത്തെിയ ആര്‍.ഡി.ഒ മഠം അധികൃതരും പരിസരവാസികളുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തി. എന്നാല്‍ തീരുമാനമാകാത്തതിനെ തുടര്‍ന്ന് ക്ളാപ്പന പഞ്ചായത്തില്‍ വെള്ളിയാഴ്ച രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെ സമര സമിതി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. കക്കൂസ് മാലിന്യം പമ്പ് ചെയ്ത് തോട്ടിലേക്ക് ഒഴുക്കിവിടുന്നതുമൂലം നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് ദുര്‍ഗന്ധം മൂലം വീടിനുവെളിയിലിറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.