കരുനാഗപ്പള്ളി: കുലശേഖരപുരം ഗ്രാമപഞ്ചായത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 23 അംഗങ്ങളില്‍ 22 പേര്‍ സത്യപ്രതിജ്ഞ ചെയ്തു. 15ാം വാര്‍ഡില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട സ്വതന്ത്രന്‍ എ. ഷാഹുല്‍ ഹമീദ് ചികിത്സയില്‍ കഴിയവെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചിരുന്നു. വ്യാഴാഴ്ച രാവിലെ 10ന് വരണാധികാരി എല്‍.എസ്.ടി.ഡി വിഭാഗം അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ മാലിനി, ആറാം വാര്‍ഡായ പഞ്ചായത്ത് സെന്‍റര്‍ വാര്‍ഡില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട മുതിര്‍ന്ന അംഗം മറ്റത്ത് രാജന് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് മറ്റ്20 അംഗങ്ങള്‍ക്കും രാജന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രഥമ പഞ്ചായത്ത് കമ്മിറ്റിയും ചേര്‍ന്നു. 19ന് രാവിലെ 11ന് പ്രസിഡന്‍റ് തെരഞ്ഞെടുപ്പും ഉച്ചക്ക് രണ്ടിന് വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പും നടക്കും. അസി. സെക്രട്ടറി ഡസ്റ്റമന്‍ യോഗത്തില്‍ നന്ദി പറഞ്ഞു. കരുനാഗപ്പള്ളി നഗരസഭയില്‍ കൗണ്‍സിലര്‍മാരായി തെരഞ്ഞെടുക്കപ്പെട്ടവര്‍ സത്യപ്രതിജ്ഞ ചെയ്തു. വ്യാഴാഴ്ച രാവിലെ 10.15ഓടെയായിരുന്നു ചടങ്ങുകള്‍ ആരംഭിച്ചത്. കരുനാഗപ്പള്ളി ലാലാജി ജങ്ഷനിലെ വന്ദന ഓഡിറ്റോറിയം അങ്കണത്തില്‍ പ്രത്യേകം തയാറാക്കിയ പന്തലിലാണ് ചടങ്ങ് നടന്നത്. വരണാധികാരി സഹകരണ ജോയന്‍റ് ഡയറക്ടര്‍ സുഭാഷ് ചന്ദ്ര ചാറ്റര്‍ജി മുതിര്‍ന്ന അംഗമായ ഒന്നാം ഡിവിഷനായ ആലപ്പാട് നിന്ന് വിജയിച്ച പി. ശിവരാജന് സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് മുന്‍ഗണനാ ക്രമത്തില്‍ ഓരോ അംഗങ്ങള്‍ക്കും ശിവരാജനും പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. നഗരസഭാ സെക്രട്ടറി വി.പി. ഷിബു സ്വാഗതവും അസി. വരണാധികാരി ടി.വി. ജോണ്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ മുതിര്‍ന്ന അംഗം പി. ശിവരാജന്‍െറ അധ്യക്ഷതയില്‍ പ്രഥമ കൗണ്‍സില്‍ യോഗം ചേര്‍ന്നു. കൗണ്‍സിലര്‍മാരായ രവീന്ദ്രന്‍പിള്ള, മോഹന്‍ദാസ്, ശോഭന, സുബൈദാകുഞ്ഞുമോന്‍ തുടങ്ങിയവര്‍ സംസാരിച്ചു. മുന്‍ ചെയര്‍മാന്മാരായ എം. അന്‍സര്‍, എച്ച്. സലിം, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം പി.ആര്‍. വസന്തന്‍, സി.പി.ഐ ജില്ലാ സെക്രട്ടറി ആര്‍. രാമചന്ദ്രന്‍, സി.പി.ഐ സംസ്ഥാന കമ്മിറ്റിയംഗം വിജയമ്മാലാലി, സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം സൂസന്‍ കോടി തുടങ്ങിയവര്‍ പങ്കെടുത്തു. എല്‍.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ച നഗരസഭയില്‍ 18 കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ എല്‍.ഡി.എഫ് നേതാക്കളും അണികളും ചേര്‍ന്ന് പ്രകടനമായാണ് ചടങ്ങിന് എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.