വോട്ടുചെയ്യാന്‍ പ്രമുഖരുടെ നീണ്ടനിര

കൊല്ലം: ജില്ലയിലെ പ്രമുഖര്‍ വിവിധ ബൂത്തുകളില്‍ വോട്ട് ചെയ്തു. മന്ത്രി ഷിബു ബേബി ജോണ്‍ നീണ്ടകര സെന്‍റ്  സെബാറ്റ്യന്‍സ് സ്കൂളിലത്തെി വോട്ട് ചെയ്തു. എന്‍.കെ പ്രേമചന്ദ്രന്‍ എം.പി  രാവിലെതന്നെ കുടുംബവുമൊത്ത് കൊല്ലം പബ്ളിക് ലൈബ്രറി ഹാളില്‍  വോട്ട് ചെയ്തു. 
പട്ടത്താനം ഡിവിഷനിലെ വോട്ടറായ പി.കെ. ഗുരുദാസന്‍ എം.എല്‍.എ പോളയത്തോട് മാര്‍ക്കറ്റിനടുത്തെ ശിശുക്ഷേമ സമിതി ഓഫിസിലെ പോളിങ് സ്റ്റേഷനിലാണ് വോട്ട് ചെയ്തത്. 
കൊട്ടാരക്കര മുനിസിപ്പാലിറ്റിയില്‍ ടൗണ്‍ വാര്‍ഡിലെ വോട്ടറായ കേരള കോണ്‍ഗ്രസ്-ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ളയും മകന്‍ കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എയും കൊട്ടാരക്കര ഡയറ്റിലാണ് വോട്ട് ചെയ്തത്. 
കൊടിക്കുന്നില്‍ സുരേഷ് എം.പി കൊട്ടാരക്കര ടൗണ്‍ യു.പി സ്കൂളിലും  ഐഷാ പോറ്റി എം.എല്‍.എ  കൊട്ടാരക്കര മന്നം മെമ്മോറിയല്‍ സ്കൂളിലും മുല്ലക്കര രത്നാകന്‍ എം.എല്‍.എ അമ്പലക്കര എല്‍.പി.എസിലും മയ്യനാട് ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡിലെ വോട്ടറായ എ.എ. അസീസ് എം.എല്‍.എ  ഉമയനല്ലൂര്‍ എം.ഇ.എസിലും ജി.എസ്. ജയലാല്‍ എം.എല്‍.എ ചിറക്കര രാഘവാനന്ദ സ്കൂളിലും വോട്ട് ചെയ്തു. 
പുനലൂര്‍ എം.എല്‍.എ അഡ്വ. കെ. രാജു നെട്ടയം ഹൈസ്കൂളിലെ രണ്ടാം നമ്പര്‍ ബൂത്തിലും കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ തേവലക്കര ഗേള്‍സ് ഹൈസ്കൂളിലും വോട്ടു രേഖപ്പെടുത്തി. 
മുസ്ലിം ജമാ അത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്‍റ് കടയ്ക്കല്‍  അബ്ദുല്‍ അസീസ് മൗലവി കടയ്ക്കല്‍ പഞ്ചായത്തിലെ മങ്കാട് മുക്കുന്നത്ത് യു.പി.എസില്‍ വോട്ട് ചെയ്തു. ചെറിയവെളിനല്ലൂര്‍ പഞ്ചായത്തിലെ കരിങ്ങന്നൂര്‍ ഗവ.എല്‍.പി.എസിലാണ് കവി കുരീപ്പുഴ ശ്രീകുമാര്‍ വോട്ട് ചെയ്തത്. കൊല്ലം കോര്‍പറേഷനിലെ കടപ്പാക്കട ഡിവിഷനിലെ വോട്ടറായ ഗായിക പി. ലതിക  ഭാവന നഗറിലെ എന്‍.എസ്.എസ് കരയോഗത്തിലെ ബൂത്തിലും കുണ്ടറ ഗ്രാമപഞ്ചായത്തിലെ കാഞ്ഞിരകോട് കുരീക്കാട് എന്‍.എസ്.എസ് കരയോഗത്തില്‍  നടന്‍ കുണ്ടറ ജോണിയും വോട്ട് ചെയ്തു. 
ഷൂട്ടിങ്ങിലായതിനാല്‍ നടന്‍ മുകേഷിന് പട്ടത്താനം സ്കൂളില്‍ വോട്ട് ചെയ്യാനായില്ല. കോര്‍പറേഷന്‍  മുളങ്കാടകം ഡിവിഷനിലെ വോട്ടറായ മുന്‍ മന്ത്രി കടവൂര്‍ ശിവദാസന്‍, ഫോര്‍വേഡ് ബ്ളോക് ദേശീയ സെക്രട്ടറി ജി. ദേവരാജന്‍ എന്നിവര്‍ രാമന്‍കുളങ്ങര സെന്‍റ് മേരീസ് സ്കൂളില്‍  വോട്ട് ചെയ്തു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.