സെന്‍സസ് വിവരശേഖരണം ഇഴഞ്ഞുനീങ്ങുന്നു

കുളത്തൂപ്പുഴ: സെന്‍സസ് വിവരങ്ങള്‍ പുതുക്കുന്നതിന് നടക്കുന്ന പ്രവര്‍ത്തനം സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് അറിയിപ്പ് നല്‍കാന്‍ സര്‍ക്കാര്‍ തയാറാകാത്തതിനാല്‍ സെന്‍സസ് ജോലികള്‍ ഇഴഞ്ഞുനീങ്ങുന്നു. സെന്‍സസ് വിവരങ്ങള്‍ പുതുക്കാന്‍ പൊതുജനങ്ങള്‍ വീടുകളില്‍ കരുതേണ്ട രേഖകള്‍ ഏതൊക്കെയാണെന്നതില്‍ ഒരു അറിയിപ്പും നല്‍കിയിട്ടില്ല. ഇതുമൂലം വീടുകളിലും വിവരശേഖരണത്തിനത്തെുന്ന ഉദ്യോഗസ്ഥര്‍ സെന്‍സസ് പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് കൂടുതല്‍ നേരം വിശദീകരിക്കേണ്ട സ്ഥിതിയാണ്. ജോലിതേടി മറ്റു സ്ഥലങ്ങളിലേക്ക് പോകുന്നവര്‍ പലരും ആധാര്‍ കാര്‍ഡുകള്‍ ജോലിസ്ഥലത്തേക്ക് കൊണ്ടുപോകുന്നതിനാല്‍ ഈ വിവരങ്ങള്‍ ചേര്‍ക്കാന്‍ കഴിയാതെ വിവരശേഖരണം പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. മുമ്പ് വിവരശേഖരണം നടത്തിയവര്‍ക്കുപകരം പുതിയ ഉദ്യോഗസ്ഥരെ നിയോഗിച്ചപ്പോള്‍ ഏരിയാ മാപ്പ് ഉപയോഗിച്ച് വീടുകള്‍ കണ്ടത്തൊന്‍ കഴിയാതെ വരുന്നതും സെന്‍സസ് പ്രവര്‍ത്തനം അവതാളത്തിലാക്കുന്നുണ്ട്. കൂടാതെ വലിയ പേപ്പറിലുണ്ടായിരുന്ന വിവരങ്ങള്‍ അപ്പാടെ ചെറുതാക്കി ബുക്ക് രൂപത്തിലാക്കിയപ്പോള്‍ പല വിവരങ്ങളും വായിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. കാഴ്ചക്ക് ബുദ്ധിമുട്ടുള്ളവര്‍ക്ക് വിവരങ്ങള്‍ മനസ്സിലാക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. സര്‍ക്കാര്‍ അടിയന്തരമായി ജനകീയ മാധ്യമങ്ങളിലൂടെ അറിയിപ്പ് നല്‍കിയില്ളെങ്കില്‍ കാലാവധി കഴിഞ്ഞാലും ജോലികള്‍ തീരില്ളെന്ന ആശങ്കയിലാണ് ഉദ്യോഗസ്ഥര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.