മുക്കട മാര്‍ക്കറ്റ് നവീകരണം; സര്‍വകക്ഷിയോഗത്തില്‍ ധാരണ

കുണ്ടറ: മുക്കട മാര്‍ക്കറ്റ് നവീകരണ പ്രവര്‍ത്തനങ്ങളില്‍ വന്ന പോരായ്മകള്‍ പരിഹരിക്കാന്‍ തീരുമാനമായി. പഞ്ചായത്തിന്‍െറ അനുമതി കൂടാതെ മാര്‍ക്കറ്റില്‍ കച്ചവടം നടത്തുന്നവര്‍ താല്‍ക്കാലിക മാര്‍ക്കറ്റിലേക്ക് മാറാനും അതുവരെ നവീകരണം പാതിയായ മാര്‍ക്കറ്റില്‍ ഇവര്‍ക്ക് കുടിവെള്ളവും പ്രാഥമികാവശ്യത്തിനുള്ള സൗകര്യവും ഉറപ്പാക്കാനും തീരുമാനമെടുത്തു. സര്‍വകക്ഷി യോഗത്തിനിടെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പഞ്ചായത്ത് അധികൃതരും തമ്മില്‍ പലതവണ വാക്കേറ്റവും വെല്ലുവിളികളും ഉണ്ടായെങ്കിലും ഒടുവില്‍ സമവായത്തിലത്തെുകയായിരുന്നു. ആറ് മാസത്തിനിടെ മാര്‍ക്കറ്റിന്‍െറ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് മൂന്നാം തവണയാണ് സര്‍വകക്ഷി യോഗം ചേരുന്നത്. യോഗത്തില്‍ മത്സ്യത്തൊഴിലാളി പ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും സാമൂഹിക സംഘടനാ പ്രതിനിധികളും പങ്കെടുത്തു. ബയോ ഇന്‍സിനറേറ്റര്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ജനുവരി ആറിന് ആരംഭിക്കും. അതി ന്‍െറ തലേ ദിവസം കച്ചവടക്കാര്‍ മാര്‍ക്കറ്റ് ഒഴിഞ്ഞുനല്‍കണം. മാര്‍ക്കറ്റ് ഒഴിയുന്നതുവരെയുള്ള ദിവസങ്ങളില്‍ കുടിവെള്ളവും വൈദ്യുതിയും താല്‍ക്കാലിക സംവിധാനത്തില്‍ ഉറപ്പാക്കും. സ്ഥിരമായി വെള്ളത്തിനായി കുഴല്‍ക്കിണര്‍ നിര്‍മിക്കും. മത്സ്യക്കച്ചവടക്കാര്‍ക്ക് ടോയ്ലറ്റുകള്‍ തുറ ന്ന് നല്‍കും. പരമാവധി 60 ദിവസത്തിനുള്ളില്‍ മുഴുവന്‍ ജോലികളും പൂര്‍ത്തിയാക്കും. പഞ്ചായത്ത് പ്രസിഡന്‍റ് കെ. ബാബുരാജന്‍ അധ്യക്ഷതവഹിച്ചു. മത്സ്യതൊഴിലാളി നേതാവ് എം.വൈ. ആന്‍റണി, സി.പി.എം ലോക്കല്‍ സെക്രട്ടറി എം.വിന്‍സെന്‍റ്, സി.പി.ഐ കുണ്ടറ മണ്ഡലം അസി.സെക്രട്ടറി മുളവന രാജേന്ദ്രന്‍, പൗരസമിതി സെക്രട്ടറി ശിവന്‍ വേളിക്കാട്, വാര്‍ഡ് അംഗം വിനോദ്കുമാര്‍, മത്സ്യവ്യാപാരി സുമ, മാനിഷാദ പരിസ്ഥിതി മനുഷ്യാവകാശ ഏകോപന സമിതി പ്രസിഡന്‍റ് വൈ. റോബര്‍ട്ട്, സെക്രട്ടറി വി. ആന്‍റണി, രാജു തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.