കൊല്ലം: പുതുവത്സരാഘോഷത്തിന്‍െറ ഒരുക്കത്തിടയില്‍ രാവിലെ മുതല്‍ സന്തോഷഭരിതമായ പ്രദേശം പെട്ടെന്നാണ് കൂട്ടക്കരച്ചിലിലേക്ക് വഴിമാറിയത്. ശക്തികുളങ്ങരയില്‍ നിന്ന് സെന്‍റ് ജോണ്‍ ഡി ബ്രിട്ടോ ദേവാലയത്തിലേക്കുള്ള വീടുകളെല്ലാം ദു$ഖസാന്ദ്രമായി. കടലില്‍ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികളുടെ മുങ്ങിമരണവും ഒരാളെ കാണാതായതും നാട്ടുകാര്‍ക്ക് ഉള്‍ക്കൊള്ളാനാവുന്നില്ല. പുവത്സരാഘോഷത്തിന്‍െറ ഒരുക്കത്തിനിടയിലാണ് കറുത്ത ചൊവ്വാഴ്ച ശക്തികുളങ്ങരയെ കണ്ണീരണിയിച്ചത്. എന്നും കൂട്ടുകൂടി നടക്കുന്ന സുഹൃദ് വലയത്തിലേക്ക് അടിയൊഴുക്കോടെ വന്ന തിര ദു$ഖം വിതച്ചു. അയല്‍ക്കാരും ഒരേ സ്കൂളിലെ വിദ്യാര്‍ഥികളുമായ എജിന്‍ ഇമ്മാനുവല്‍, ആന്‍റണി ജോസ് (13) എന്നിവരാണ് കടലില്‍ മുങ്ങിമരിച്ചത്. കൂടെയുണ്ടായിരുന്ന മനു എന്ന ഇമ്മാനുവലിനെ കാണാതായി. കുറുമളത്തോപ്പില്‍ ജോണ്‍ ബ്രിട്ടോയെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി. ഇവരെ ശക്തികുളങ്ങര എസ്.ഐ കെ.വിനോദിന്‍െറ നേതൃത്വത്തില്‍ പൊലീസ് ജീപ്പിലാണ് ആശുപത്രിയിലത്തെിച്ചത്. വെസ്റ്റ് സി.ഐ ആര്‍. സുരേഷും രക്ഷാ പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കാനത്തെി. എജിന്‍െറയും ആന്‍റണിയുടെയും മരണം സ്ഥിരീകരിച്ചതോടെ വീടുകളില്‍ കൂട്ട നിലവിളിയായി. ഇമ്മാനുവല്‍ ജോസ് എന്ന മനുവിന്‍െറ വീട്ടിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ജോണ്‍ബ്രിട്ടോയുടെ വീട്ടിലും ആശങ്ക നിറഞ്ഞു നിന്നു. ദുഃഖവാര്‍ത്ത അറിഞ്ഞവരൊക്കെ എജിന്‍െറയും ആന്‍റണിയുടെയും വീടുകളിലേക്ക് കുതിച്ചു. ബാക്കിയുള്ളവര്‍ ഇമ്മാനുവലിന്‍െറയും ജോണ്‍ബ്രിട്ടോയുടെയും വീടുകളില്‍ ആശ്വാസവാക്കുകളുമായത്തെി. എന്നാല്‍, ഒരുവാക്കിനും ആരെയും ആശ്വസിപ്പിക്കാനായില്ല. ഒരാളെ കാണാതായതറിഞ്ഞ് തീരത്ത് രാത്രിയും നാട്ടുകാര്‍ ഉറക്കമിളച്ച് കാത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.