ബസുകള്‍ കൈയൊഴിഞ്ഞ് ഭരണിക്കാവ് പഞ്ചായത്ത് ബസ്സ്റ്റാന്‍ഡ്

ശാസ്താംകോട്ട: ഒരു കോടി രൂപ ചെലവഴിച്ച് ശാസ്താംകോട്ട പഞ്ചായത്ത് ഭരണിക്കാവില്‍ നിര്‍മിച്ച ബസ് സ്റ്റാന്‍ഡിനെ സ്വകാര്യ -സര്‍ക്കാര്‍ ഭേദമില്ലാതെ ബസുകള്‍ കൈയൊഴിഞ്ഞു. സ്റ്റാന്‍ഡില്‍ ബസ് വരുമെന്ന് കരുതി കാത്തുനിന്ന് വലയുന്ന യാത്രക്കാര്‍ ഒടുവില്‍ ഭരണിക്കാവ് ടൗണിലത്തെി ബസ് കയറേണ്ട സ്ഥിതിയാണ്.കഴിഞ്ഞ ഫെബ്രുവരിയിലാണ് ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ബസ്സ്റ്റാന്‍ഡ് നാടിന് സമര്‍പ്പിച്ചത്. ആദ്യഘട്ടത്തില്‍ എല്ലാ ബസുകളും സ്റ്റാന്‍ഡില്‍ കയറിയെങ്കിലും ക്രമേണ കെ.എസ്.ആര്‍.ടി.സി ബസുകള്‍ കയറാതെയായി. തുടര്‍ന്ന് സ്വകാര്യബസുകളും സ്റ്റാന്‍ഡ് ഉപേക്ഷിച്ചു. നാട്ടുകാരും ജനപ്രതിനിധികളും ഇതിനെതിരെ സമരപ്രഖ്യാപനം നടത്തിയതിനത്തെുടര്‍ന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ചേര്‍ന്ന് എല്ലാ ബസുകളും സ്റ്റാന്‍ഡില്‍ കയറിയിറങ്ങാന്‍ ക്രമീകരണം ഉണ്ടാക്കി. ആറുമാസത്തോളം ഇത് നടപ്പായെങ്കിലും ഇപ്പോള്‍ പൂര്‍ണമായും ബസുകള്‍ സ്റ്റാന്‍ഡിനെ കൈവിട്ടിരിക്കുകയാണ്. പഞ്ചായത്തില്‍ ഇടതുപക്ഷം അധികാരത്തിലത്തെിയതോടെ പുതിയ ഭരണസമിതിക്ക് ബസ്സ്റ്റാന്‍ഡ് നിലനിര്‍ത്താന്‍ താല്‍പര്യമുണ്ടാവില്ളെന്ന മുന്‍വിധിയോടെയാണ് ആദ്യം സ്വകാര്യബസുകള്‍ ഇവിടെ കയറാതായത്. തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി ബസുകളും ഇതേ നയം സ്വീകരിക്കുകയായിരുന്നു. സ്റ്റാന്‍ഡിലേക്ക് ബസുകള്‍ വഴിതിരിച്ചുവിടാന്‍ ഒരു ഹോംഗാര്‍ഡിനെ ഭരണിക്കാവ്-ചക്കുവള്ളി റോഡില്‍ പൊലീസ് നിയമിച്ചിരുന്നു. ബസുകള്‍ക്ക് സ്റ്റാന്‍ഡ് വേണ്ടാതായതോടെ ഹോംഗാര്‍ഡിനെ പിന്‍വലിച്ച് പൊലീസും ബഹിഷ്കരണത്തിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.