കൊല്ലം: ക്രിസ്മസ്, പുതുവത്സരവേളകളിൽ വ്യാജമദ്യവും മയക്കുമരുന്നിെൻറയും മറ്റു ലഹരി വസ്തുക്കളുടെയും വിതരണവും വിപണനവും തടയാൻ ഈർജിത നടപടികൾ സ്വീകരിച്ചതായി കലക്ടർ അറിയിച്ചു. എക്സൈസ്, പൊലീസ്, റവന്യൂ, വനം വകുപ്പുകൾ ഏകോപിപ്പിച്ചായിരിക്കും പ്രവർത്തിക്കുക. എക്സൈസ് ഡിവിഷൻ ഓഫിസിലെ കൺട്രോൾ റൂം 24 മണിക്കൂറും പ്രവർത്തിക്കും. സംസ്ഥാന അതിർത്തി പ്രദേശങ്ങളിൽ വഴിയുള്ള വ്യാജമദ്യം, മയക്കുമരുന്ന്, മറ്റു ലഹരി വസ്തുക്കൾ എന്നിവയുടെ കടത്ത് തടയാൻ വിവിധ വകുപ്പുകളുടെ ചെക്പോസ്റ്റുകളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്നും കലക്ടർ പറഞ്ഞു. 2016 ജനുവരി അഞ്ചുവരെ എക്സൈസ്, പൊലീസ് വകുപ്പുകളുടെ പ്രത്യേക പരിശോധനകളുണ്ടാകും. രാത്രികാല പട്രോളിങ് ഈർജിതമാക്കാൻ തീരുമാനിച്ചതായി കലക്ടർ അറിയിച്ചു. കൊല്ലം നഗരത്തിലെ ചിന്നക്കട, കോളജ് ജങ്ഷൻ, ആശ്രാമം തുടങ്ങിയ സ്ഥലങ്ങളിൽ കഞ്ചാവ്, പാൻപരാഗ് കച്ചവടം വ്യാപകമാകുന്നതായി ജില്ലാതല ചാരായ നിരോധന ജനകീയ സമിതിയംഗങ്ങൾ പരാതിപ്പെട്ടു. ഇതു പരിശോധിക്കാനും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാനും കലക്ടർ എക്സൈസ്, പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. വ്യാജമദ്യം, മയക്കുമരുന്ന്, ലഹരി വസ്തുക്കൾ എന്നിവയുടെ വിൽപനയോ ഉപയോഗമോ ശ്രദ്ധയിൽപ്പെട്ടാൽ കൺട്രോൾ റൂം, എക്സൈസ് ഡിവിഷൻ (0474–2745648), (ഡെപ്യൂട്ടി എക്സൈസ് കമീഷണർ (9447178054), അസി. എക്സൈസ് കമീഷണർ (9496002862), എക്സൈസ് സർക്ക്ൾ ഓഫിസ് കൊല്ലം (9400069441), പുനലൂർ (9400069450), കൊട്ടാരക്കര (9400069457), കരുനാഗപ്പള്ളി (9400069443), കുന്നത്തൂർ (9400069448). ഇതിനു പുറമേ 1090, 100 തുടങ്ങിയ പൊലീസ് നമ്പറുകളിലും സ്പെഷൽ ബ്രാഞ്ച് പൊലീസ് അസി. കമീഷണറുടെ 9497990024 എന്ന നമ്പറിലും അറിയിക്കാം. സ്പെഷൽ ബ്രാഞ്ച് പൊലീസ് അസി. കമീഷണർ റക്സ് ബോബി അർവിൻ, എക്സൈസ് ഡെപ്യൂട്ടി കമീഷണർ വി.ആർ. അനിൽകുമാർ, അസി. എക്സൈസ് കമീഷണർ അബ്ദുൽ സലാം, ജില്ലാതല ഉദ്യോഗസ്ഥർ, സന്നദ്ധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.