കൊട്ടാരക്കര: മൈലം പഞ്ചായത്തംഗം അനധികൃതമായി നികത്തിയ നിലങ്ങളില്‍ യുവജനസംഘടനകള്‍ കൊടികുത്തി. പത്രവാര്‍ത്തയെ തുടര്‍ന്ന് നേരത്തെ കൊടികുത്തിയിരുന്നെങ്കിലും ഇത് ഊരിമാറ്റിയിരുന്നു. എന്നാല്‍, ചൊവ്വാഴ്ച കൂടുതല്‍പേരത്തെി കൊടികുത്തി. നിലം നികത്തിയതിനെതിരെ മൈലം പഞ്ചായത്തംഗം കോട്ടൂര്‍ സന്തോഷിനെതിരെയാണ് കൊട്ടാരക്കര പൊലീസ് കഴിഞ്ഞദിവസം കേസെടുത്തത്. മെംബറുടെ നേതൃത്വത്തില്‍ ഗോവിന്ദമംഗലം, ഇട്ടിയാപറമ്പ്, മൈലം പ്രദേശങ്ങളില്‍ തണ്ണീര്‍ത്തടങ്ങള്‍ വ്യാപകമായി നികത്തിയിരുന്നു. നാട്ടുകാരുടെ നിരന്തരപരാതിയെ തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശാനുസരണം പൊലീസ് നടത്തിയ പരിശോധനയിലാണ് ലോറി പിടിച്ചെടുത്ത് കേസെടുത്തത്. കഴിഞ്ഞദിവസം പുനലൂരില്‍ നടന്ന ജനമൈത്രി യോഗത്തില്‍ പൊലീസ് ഉന്നതര്‍ നടത്തുന്ന ഒത്താശക്കെതിരെയും പിടികൂടിയ ആളിനെ വിട്ടയച്ചതിനെതിരെയും വ്യാപകവിമര്‍ശമുയര്‍ന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.