ചവറ: സര്‍വശിക്ഷാ അഭിയാന്‍ ചവറ ബി.ആര്‍.സിയുടെ ആഭിമുഖ്യത്തില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായി ‘മഞ്ഞുതുള്ളി’ എന്ന പേരില്‍ സഹവാസക്യാമ്പ് സംഘടിപ്പിച്ചു. ‘ഭൂമിക്കൊരു തണല്‍’ എന്ന പേരില്‍ കുട്ടികള്‍ ക്യാമ്പിനോടനുബന്ധിച്ച് മധുരവനവും ഒരുക്കി. മാതളം, ചാമ്പയ്ക്ക, സപ്പോട്ട, സബര്‍ജല്ലി തുടങ്ങി വൃക്ഷത്തൈകളാണ് മധുരവനത്തില്‍ വെച്ചുപിടിപ്പിച്ചത്. തുടര്‍ന്ന് മുള്ളിക്കാല എസ്.ഐ. എല്‍.പി.എസിലെ അധ്യാപകന്‍െറ പരിശീലനത്തില്‍ കടലാസില്‍ പല തരത്തിലുളള രൂപങ്ങളും കുട്ടികള്‍ നിര്‍മിച്ചു. സീനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ‘നമ്മുടെ ആരോഗ്യം’ എന്ന വിഷയത്തില്‍ ക്ളാസ് നയിച്ചു. കമ്പ്യൂട്ടര്‍ അധിഷ്ഠിത ക്യാമ്പിന് റിസോഴ്സ് അധ്യാപകന്‍ എന്‍.എസ്. ലിബു, എം.ഐ. എസ് കോഓഡിനേറ്റര്‍ ശ്രീജ, ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍ ഡാല്‍വിന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ‘നിങ്ങള്‍ക്കും കുട്ടിശാസ്ത്രജ്ഞരാകാം’ എന്ന വിഷയം. ടി. സന്ധ്യ, ശ്രീലത എന്നിവര്‍ അവതരിപ്പിച്ചു. തുടര്‍ന്ന് കുട്ടികള്‍ ഒരുമിച്ച് പുല്‍ക്കൂടും ഒരുക്കി. നന്മയുടെ പാഠങ്ങള്‍ എന്ന ഡോക്യുമെന്‍ററിയോടെയാണ് ക്യാമ്പ് സമാപിച്ചത്. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളെ സമൂഹത്തിന്‍െറ മുഖ്യധാരയില്‍ എത്തിക്കുന്നതിനും സ്വയം സജ്ജരാകുന്നതിനും വേണ്ടി നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് ബി.പി.ഒ ജെ. ജോണ്‍ ജോസഫ് പറഞ്ഞു. ചവറ ബി.ആര്‍.സിയില്‍ നടന്ന ചടങ്ങില്‍ പ്രത്യക പരിഗണനയര്‍ഹിക്കുന്ന കുട്ടികള്‍ ഒരുമിച്ച് നിലവിളക്ക് തെളിയിച്ചാണ് പരിപാടികള്‍ ആരംഭിച്ചത്. പന്മന ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എസ്. ശാലിനി ഉദ്ഘാടനം നിര്‍വഹിച്ചു. ജോണ്‍ ജോസഫ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം അനില്‍ പുത്തേഴം, ബി.ആര്‍.സി ട്രെയ്നര്‍ എസ്. അഗ്ര്യന്‍, റിസോഴ്സ് അധ്യാപകരായ ശ്രീലത, എ. അനിത എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.