ചവറ: സമൂഹിക വിരുദ്ധശല്യം വര്‍ധിച്ചത് ചവറയിലും സമീപപ്രദേശങ്ങളിലും ജനങ്ങളില്‍ ഭീതി പരത്തുന്നു. പലഭാഗങ്ങളിലും സാമൂഹിക വിരുദ്ധര്‍ സദാചാര പൊലീസ് ചമയുന്ന സാഹചര്യവുമുണ്ട്. ക്രമസമാധാനത്തെപ്പോലും വെല്ലുവിളിക്കുന്ന ഇവരുടെ പ്രവര്‍ത്തനം കാരണം നിരപരാധികള്‍ ക്രൂശിക്കപ്പെടുന്ന സ്ഥിതിയാണ്. ഭരണിക്കാവ് വാര്‍ഡിലെ നാചുറല്‍ ഫൈബര്‍ പാര്‍ക്കിന് സമീപമുള്ള മേഖല സാമൂഹിക വിരുദ്ധ സംഘങ്ങളുടെ പ്രധാനകേന്ദ്രമായിട്ടുണ്ട്. സന്ധ്യയാവുന്നതോടെ സജീവമാകുന്ന സാമൂഹികവിരുദ്ധര്‍ കാല്‍നടക്കാരടക്കമുള്ളവരെ ഭീഷണിപ്പെടുത്തുന്നതും മര്‍ദിക്കുന്നതും പതിവാണ്. സമീപത്തെ കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററില്‍ പോകുന്ന വഴികൂടിയാണിത്. ആളൊഴിഞ്ഞ പുരയിടങ്ങള്‍ കേന്ദ്രീകരിച്ച് മദ്യപാനവും പതിവാണ്. കഴിഞ്ഞയാഴ്ച കോട്ടയ്ക്കകം തുപ്പാശ്ശേരി കോളനിയിലുണ്ടായ ആക്രമണത്തിന്‍െറ തുടക്കവും ഇവിടെ നിന്നായിരുന്നു. ജോലി കഴിഞ്ഞുവരുന്ന കല്‍പ്പണി തൊഴിലാളികളെ തടഞ്ഞുനിര്‍ത്തി സദാചാര പൊലീസ് ചമഞ്ഞത്തെിയാള്‍ പ്രകോപനമില്ലാതെ മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് അക്രമികള്‍ തുപ്പാശ്ശേരി പട്ടികജാതി കോളനിക്കു നേരെ ആക്രമണം നടത്തി. പുരുഷോത്തമന്‍െറ ഉടമസ്ഥതയിലുള്ള കട അടിച്ചുതകര്‍ക്കുകയും ചെയ്തു. മാരകായുധങ്ങളുമായുള്ള ആക്രമണത്തില്‍ പലര്‍ക്കും പരിക്കേറ്റു. ഫൈബര്‍ പാര്‍ക്കിലെ ചില താല്‍ക്കാലിക ജീവനക്കാരനാണ് സാമൂഹിക വിരുദ്ധര്‍ക്ക് ഒത്താശ ചെയ്യുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു.പന്മന പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ സാമൂഹിക വിരുദ്ധര്‍ ഉള്‍പ്പെട്ട സംഘം സദാചാര പൊലീസ് ചമഞ്ഞ് പ്രശ്നം സൃഷ്ടിക്കുന്നത് വര്‍ധിച്ചെന്ന പരാതി വ്യാപകമാണ്. കഴിഞ്ഞ രണ്ടുദിവസത്തിനിടെ മേക്കാട്, ചിറ്റൂര്‍ മേഖലകളില്‍ മൂന്നിടങ്ങളില്‍ അക്രമസംഭവങ്ങളുണ്ടായി. ഭരണിക്കാവ്, കോട്ടയ്ക്കകം, മേനാമ്പള്ളി, പയ്യലക്കാവ് പ്രദേശങ്ങളില്‍ പൊലീസ് പട്രോളിങ് ശക്തമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.