കൊല്ലം: ചെന്നൈയിലെ ദുരിതബാധിതര്‍ക്ക് അവശ്യ വസ്തുക്കള്‍ എത്തിച്ചുകൊടുക്കാന്‍ ജില്ലാ ഭരണകൂടം ഒരുക്കിയ സ്നേഹപൂര്‍വം കൊല്ലത്തിന്‍െറ അവസാന വാഹനം 26ന് പുറപ്പെടും. വാഹനം പുറപ്പെടുന്നതുവരെ ലഭിക്കുന്ന അവശ്യവസ്തുക്കളെല്ലാം ദുരിതബാധിതര്‍ക്ക് എത്തിയെന്ന് ഉറപ്പ് വരുത്തും. കൊല്ലത്തുനിന്ന് അവശ്യവസ്തുക്കള്‍ ചെന്നൈക്ക് സമീപമുള്ള പെരുമ്പള്ളൂര്‍, കടല്ലൂര്‍ ജില്ലകളിലേക്കാണ് അയച്ചത്. 26ന് അയക്കുന്ന സാധനങ്ങളും വിതരണത്തിനായി പെരുമ്പള്ളൂര്‍ കലക്ടറെയാണ് ഏല്‍പ്പിക്കുന്നതെന്ന് കലക്ടര്‍ അറിയിച്ചു. വ്യക്തികള്‍, സംഘടനകള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്ന് അവശ്യസാധനങ്ങളായാണ് സ്വീകരിച്ചത്. ജില്ലയില്‍ സിവില്‍ സ്റ്റേഷന്‍, മറ്റു ഓഫിസുകള്‍ എന്നിവിടങ്ങളിലെ ജീവനക്കാരില്‍നിന്നുമാത്രമാണ് സംഭാവന തുകയായി സ്വീകരിച്ചത്. ആ തുകക്ക് വസ്ത്രം, മരുന്ന്, വെള്ളം, ഭക്ഷണം തുടങ്ങിയ അവശ്യസാധനങ്ങള്‍ വാങ്ങി അയച്ചു. ഇതിനുപുറമേ വിവിധ സംഘടനകളും സ്ഥാപനങ്ങളും സംഭാവനയായി അവശ്യസാധനങ്ങള്‍ വാങ്ങി നല്‍കിയിരുന്നു. ഹോട്ടല്‍ ആന്‍ഡ് റസ്റ്റാറന്‍റ് അസോസിയേഷന്‍ ഒരു ലക്ഷം രൂപക്കുള്ള വസ്ത്രങ്ങളാണ് സ്നേഹപൂര്‍വം കൊല്ലത്തിന് നല്‍കിയത്. കുടുംബശ്രീ യൂനിറ്റുകളും ബേബിഫുഡ്, വസ്ത്രങ്ങള്‍ എന്നിവ വാങ്ങി നല്‍കി. പൊലീസ് സേനാംഗങ്ങള്‍ രണ്ട് ലക്ഷം, ചവറ കെ.എം.എം.എല്‍ 1.34 ലക്ഷം, ഐ.ആര്‍.ഇ 1.27 ലക്ഷം, കരുനാഗപ്പള്ളി എ.ഇ ഓഫിസ് 9500 രൂപ, ആയുര്‍വേദ ജില്ലാ മെഡിക്കല്‍ ഓഫിസ് 32000 രൂപ, കൊല്ലം ഇലക്ട്രിക്കല്‍ ഡിവിഷന്‍ 28000 രൂപ, കലക്ടറേറ്റ് 48000 രൂപ, ഹോമിയോ ഡി.എം.ഒ 21000 രൂപ, ജില്ലാ സപൈ്ള ഓഫിസ് 14000 രൂപ സ്നേഹപൂര്‍വം കൊല്ലത്തിന് സംഭാവനയായി നല്‍കിയത്. സ്നേഹപൂര്‍വം കൊല്ലത്തിന്‍െറ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഇനിയും തുടരുമെന്ന് കലക്ടര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.