കൊല്ലം: നിയമം ലംഘിച്ച് കടലില്‍നിന്ന് പിടികൂടുന്ന ചെറുമത്സ്യങ്ങളെ ഹാര്‍ബറുകളില്‍നിന്ന് അന്യസംസ്ഥാനങ്ങളിലേക്ക് കടത്തുന്നത് വീണ്ടും ശക്തമായി. നീണ്ടകര, ശക്തികുളങ്ങര ഹാര്‍ബറുകളില്‍നിന്നാണ് ടണ്‍കണക്കിന് ചെറുമത്സ്യങ്ങളെ തൂത്തുക്കുടി, കര്‍ണാടക എന്നിവിടങ്ങളിലേക്ക് കടത്തിക്കൊണ്ടുപോകുന്നത്. പതിനായിരം മുതല്‍ 25000 കിലോ വരെ ചെറുമത്സ്യങ്ങളാണ് ഓരോ ബോട്ടിലും പിടികൂടി കരക്കത്തെിക്കുന്നത്. ചില ബോട്ടുകളാണ് ഇത്തരത്തില്‍ ചെറുമത്സ്യങ്ങളെ പിടികൂടുന്നതെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. ചെറിയ മത്സ്യങ്ങളെ പിടികൂടുന്നതു സംബന്ധിച്ച് മത്സ്യത്തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷവുമുണ്ടാകാറുണ്ട്. മത്സ്യക്കുഞ്ഞുങ്ങളെ കടത്തുന്നതിനെതിരെ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ളെന്ന ആക്ഷേപവും ശക്തമാണ്. കടല്‍മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിന്‍െറ ഭാഗമായി മത്സ്യക്കുഞ്ഞുങ്ങളെ പിടികൂടുന്നത് വിലക്കി നേരത്തെ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. പിടികൂടാന്‍ പാടില്ലാത്ത മത്സ്യക്കുഞ്ഞുങ്ങളുടെ വലിപ്പവും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് വലിയ ബോട്ടുകള്‍ തമ്മിലോ വള്ളങ്ങള്‍ തമ്മിലോ ചേര്‍ന്ന് വല വീശിയാണ് മത്സ്യക്കുഞ്ഞുങ്ങളെ പിടികൂടുന്നത്. നിരോധിതവലകളും ഇതിനായി ഉപയോഗിക്കുന്നു. മത്സ്യങ്ങള്‍ വളര്‍ന്ന് തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട കോടിക്കണക്കിന് രൂപയാണ് ചെറുമത്സ്യങ്ങളെ പിടികൂടുന്നതിലൂടെ നഷ്ടമാകുന്നത്. വരുംവര്‍ഷങ്ങളില്‍ മത്സ്യലഭ്യതകുറയാനും തീരദേശങ്ങള്‍ വറുതിയിലാകാനും ഇത് കാരണമാകുമെന്നും മത്സ്യത്തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു. വലിയ മത്സ്യങ്ങളുടെ ലഭ്യത കുറഞ്ഞതോടെയാണ് വീണ്ടും മത്സ്യക്കുഞ്ഞുങ്ങളെ പിടികൂടുന്നതിലേക്ക് തിരിഞ്ഞതെന്നും പറയപ്പെടുന്നു. ശക്തികുളങ്ങര, നീണ്ടകര ഹാര്‍ബറുകളില്‍നിന്നും കുറഞ്ഞ വിലയ്ക്കാണ് മത്സ്യക്കുഞ്ഞുങ്ങളെ അന്യസംസ്ഥാനങ്ങളിലേക്ക് കടത്തുന്നതെന്നും മത്സ്യത്തൊഴിലാളികള്‍ പറയുന്നു. കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍ വളം, കോഴിത്തീറ്റ, മറ്റ് അസംസ്കൃത വസ്തുക്കള്‍ തുടങ്ങിയവ നിര്‍മിക്കുന്നതിനാണ് മത്സ്യക്കുഞ്ഞുങ്ങളെ ഉപയോഗിക്കുന്നത്. മത്സ്യക്കുഞ്ഞുങ്ങളെ പിടികൂടുന്ന ബോട്ടുകളെ കടലില്‍വെച്ച് പിടികൂടി നടപടി സ്വീകരിക്കണമെന്നതാണ് ഭൂരിപക്ഷം മത്സ്യത്തൊഴിലാളികളുടെയും ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.