ഓയൂര്‍: വെളിയം ഗ്രാമപഞ്ചായത്തിലെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കോളനിവാസികള്‍ക്ക് മൃതദേഹം സംസ്കരിക്കാന്‍ സ്ഥലമില്ലാത്തത് ദുരിതമാകുന്നു. മിക്കവരും ഒന്നര, രണ്ട് സെന്‍റുകളിലായാണ് വീട് എന്ന് തോന്നിപ്പിക്കുന്ന ഷീറ്റിട്ട കൂരയില്‍ താമസിക്കുന്നത്. നവംബറില്‍ ഓടനാവട്ടം അയണിക്കോട് കോളനിയിലെ ഒരാള്‍ മരണപ്പെട്ടിരുന്നു. എന്നാല്‍, മൃതദേഹം അടക്കാന്‍ സ്ഥലമില്ലാത്തതിനാല്‍ വീട്ടിനുള്ളിലെ അടുക്കളയിലാണ് മറവ് ചെയ്തത്. ഇങ്ങനെ വീട്ടിനുള്ളിലെ പലഭാഗത്തും കുഴിയെടുത്ത് മൃതദേഹം മറവ് ചെയ്യേണ്ട അവസ്ഥയാണ് ഇവിടത്തുകാര്‍ക്ക്. പഞ്ചായത്ത് അധികൃതര്‍ കുടവട്ടൂര്‍ മുരളി സ്മാരക കലാകേന്ദ്ര പരിസരത്ത് ഒന്നര ഏക്കര്‍ സ്ഥലം ശ്മശാനത്തിനായി മാറ്റിവെച്ചിരുന്നു. പിന്നീട് നാട്ടുകാരുടെ എതിര്‍പ്പുമൂലം ഈ സ്ഥലം പഞ്ചായത്ത് സ്റ്റേഡിയമാക്കി മാറ്റുകയായിരുന്നു. ഇപ്പോള്‍ ഇവിടം സാമൂഹികവിരുദ്ധരുടെയും അക്രമികളുടെയും താവളമാണ്. കോളനിയില്‍ മുന്നൂറോളംപേരാണ് അധിവസിക്കുന്നത്. ഇവിടെ മഞ്ഞപ്പിത്തം പോലെ പകര്‍ച്ചവ്യാധി രോഗങ്ങള്‍ പടര്‍ന്നുപിടിച്ചിട്ടും ആരോഗ്യവകുപ്പ് അധികൃതര്‍ തിരിഞ്ഞുനോക്കിയില്ളെന്ന ആക്ഷേപമുണ്ട്. വെളിയം കോളനിയിലെ സ്ഥിതിയും വ്യത്യസ്തമല്ല. ഇവിടെ ഇരുനൂറോളം പട്ടികജാതി കുടുംബങ്ങളാണുള്ളത്. മിക്കവരുടെയും വീടുകള്‍ക്ക് ഭിത്തികള്‍ കെട്ടിയിട്ടുണ്ടെങ്കിലും മേല്‍ക്കൂര ടാര്‍പ്പയും ഫ്ളക്സ് ബോര്‍ഡുകളും വെച്ചാണ് മറച്ചിരിക്കുന്നത്. ഗ്രാമസഭ വഴി വീടിന്‍െറ അറ്റകുറ്റപ്പണിക്ക് അപേക്ഷ നല്‍കിയെങ്കിലും ഫലമുണ്ടായില്ളെന്ന് കോളനിവാസികള്‍ പറയുന്നു. പഞ്ചായത്ത് അധികൃതര്‍ പൊതു ശ്മശാനത്തിനായി സ്ഥലം കണ്ടത്തെി കോളനിവാസികളുടെ പ്രശ്നത്തിന് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.