കരുനാഗപ്പള്ളി: നഗരസഭയിലെ 21, 22, 23, 24 ഡിവിഷനുകളില്‍ കൂടിവെള്ളക്ഷാമം രൂക്ഷമായി. 21ാം ഡിവിഷനിലെ മൂത്തേടത്ത്കടവ് പമ്പ് ഹൗസിലെ കുടിവെള്ളവിതരണം തടസ്സപ്പെട്ടത് കാരണമാണ് ദിവസങ്ങളായി പ്രദേശത്ത് കുടിവെള്ളം എത്താത്തത്.16 വര്‍ഷം മുമ്പ് സ്ഥാപിച്ച കുഴല്‍ക്കിണറാണിത്. മഹാരാഷ്ട്ര സൂനാമി കോളനി, മൂത്തത്തേ് കടവ് റെസിഡന്‍ഷ്യല്‍ കോളനി, ഐ.ആര്‍.ഇ സെറ്റില്‍മെന്‍റ് കോളനി എന്നിവയടക്കം കുടിവെള്ളം എത്തുന്നത് ഈ പമ്പ്ഹൗസില്‍നിന്നാണ്. എന്നാല്‍, കഴിഞ്ഞ കുറെ ദിവസങ്ങളായി ചെളി കലര്‍ന്ന വെള്ളമാണ് പൈപ്പുകളിലൂടെ കിട്ടുന്നത്. തീരദേശ ഡിവിഷനുകളായതിനാല്‍ ലൈന്‍പൈപ്പ് വഴി എത്തുന്ന വെള്ളമാണ് ഭൂരിഭാഗം കുടുംബങ്ങളുടെയും ആശ്രയം. ചില വീടുകളില്‍ മാത്രമാണ് ഉപയോഗപ്രദമായ കിണറുകളുള്ളതും. വാട്ടര്‍ അതോറിറ്റിയുടെ ബോര്‍വെല്‍ പണിമുടക്കിയതിനത്തെുടര്‍ന്ന് ജപ്പാന്‍ കുടിവെള്ളപദ്ധതി വഴിയുള്ള വെള്ളം പമ്പ് ചെയ്യുന്നുണ്ടെങ്കിലും ഇത് പകുതിയിലധികം ഭാഗങ്ങളിലും എത്തുന്നില്ല. കോളനികളില്‍ താഴെ മീറ്റര്‍ വെച്ച് മുകളില്‍ ടാങ്ക് നിര്‍മിച്ച് നല്‍കിയിരിക്കുന്നതുകാരണം ടാങ്കുകളിലേക്ക് വെള്ളം കിട്ടാറേയില്ല.ഐ.ആര്‍.ഇ സെറ്റില്‍മെന്‍റ് കോളനി, പത്മനാഭന്‍ ജെട്ടി ഭാഗങ്ങളില്‍ ജപ്പാന്‍ വെള്ളം കിട്ടാറില്ളെന്ന് സമീപവാസികള്‍ പറയുന്നു. സുലഭമായി വെള്ളം പമ്പ് ചെയ്തിരുന്ന പമ്പ്ഹൗസില്‍ ഒരു വര്‍ഷക്കാലമായാണ് പമ്പിങ്ങില്‍ തകരാര്‍ വരുന്നത്. വര്‍ഷങ്ങള്‍ക്കുമുമ്പ് സ്ഥാപിച്ച കുഴല്‍ക്കിണറില്‍ ചോര്‍ച്ചയുണ്ടെങ്കിലും പമ്പിങ്ങിനെ ബാധിക്കുമെന്നാണ് ജീവനക്കാര്‍ പറയുന്നത്. പമ്പ്ഹൗസിന് സമീപത്തെ പൊതുകിണര്‍ വൃത്തിയാക്കിയാണ് താല്‍ക്കാലികാവശ്യത്തിന് പരിസരവാസികള്‍ വെള്ളമെടുക്കുന്നത്. പടിഞ്ഞാറന്‍ മേഖലകളില്‍ വെള്ളമത്തെിക്കാന്‍ മുമ്പ് പത്മനാഭന്‍ജെട്ടിക്കുസമീപം കുഴല്‍ക്കിണര്‍ സ്ഥാപിച്ചെങ്കിലും ശ്രമം പരാജയമാകുകയായിരുന്നു. മൂത്തത്തേ് പമ്പ്ഹൗസിനുസമീപം പുതിയ കുഴല്‍ക്കിണര്‍ സ്ഥാപിക്കുന്നതിന് സ്ഥലം കണ്ടത്തെുകയും തുക വകയിരുത്തുകയും ചെയ്തെങ്കിലും നടപടികളിലേക്ക് നീങ്ങിയിരുന്നില്ല. പുതിയ നഗരസഭാ പദ്ധതി നടപ്പാക്കുന്നതില്‍ വേഗം കാണിക്കണമെന്ന ആവശ്യത്തിലാണ് കുടിവെള്ളക്ഷാമം നേരിടുന്ന നൂറുകണക്കിന് വീട്ടുകാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.