കൊല്ലം: മുന്‍ മുഖ്യമന്ത്രിയും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയുമായിരുന്ന ആര്‍. ശങ്കറിന്‍െറ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച ഉച്ചയോടെ കൊല്ലത്തത്തെും. എറണാകുളത്തുനിന്ന് ഉച്ചക്ക് 2.35ന് ആശ്രാമം ഹെലിപ്പാഡിലത്തെും. കലക്ടര്‍ എ. ഷൈനമോളുടെയും മേയര്‍ വി. രാജേന്ദ്രബാബുവിന്‍െറയും നേതൃത്വത്തില്‍ ഒൗദ്യോഗികമായി സ്വീകരിക്കും. ആശ്രാമം മൈതാനത്തുനിന്ന് ബുള്ളറ്റ് പ്രൂഫ് കാറില്‍ ചിന്നക്കട മേല്‍പ്പാലം വഴി ഉദ്ഘാടന വേദിയിലത്തെും. കടപ്പാക്കട, ചെമ്മാന്‍മുക്ക്, കര്‍ബല റോഡ് വഴി മറ്റൊരു വഴിയും തയാറാക്കിയിട്ടുണ്ട്. പ്രത്യേകം തയാറാക്കിയ പന്തലിലാണ് സമ്മേളനം. ശങ്കര്‍ പ്രതിമയുടെ അനാച്ഛാദനം കൂടാതെ ശ്രീനാരായണ ഗുരു കോളജ് ഓഫ് ലീഗല്‍ സ്റ്റഡീസിന്‍െറ മന്ദിരസമര്‍പ്പണവും പ്രധാനമന്ത്രി നിര്‍വഹിക്കും. 3.30 വരെയാണ് സമ്മേളനം. മുഖ്യമന്ത്രിയെ ഒഴിവാക്കിയതോടെ അധ്യക്ഷപ്രസംഗം ഇല്ലാത്തതിനാല്‍ പ്രധാനമന്ത്രി 32 മിനിറ്റ് സംസാരിക്കും. പരിപാടി കഴിഞ്ഞാലുടന്‍ വൈകീട്ട് 3.45ന് മുമ്പ് ആശ്രാമം മൈതാനത്തുനിന്ന് ഹെലികോപ്ടറില്‍ വര്‍ക്കലയിലേക്ക് തിരിക്കും. സന്ദര്‍ശനത്തിനോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് നഗരത്തില്‍ ഒരുക്കിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ നേരിട്ടുള്ള സുരക്ഷാചുമതല വഹിക്കുന്ന സ്പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ് (എസ്.പി.ജി) ആറ് ദിവസമായി ക്യാമ്പ് ചെയ്യുന്നുണ്ട്. കോര്‍പറേഷന്‍െറ നേതൃത്വത്തില്‍ റോഡുകളുടെ അറ്റകുറ്റപ്പണിയും ശുചീകരണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കി. പ്രധാനമന്ത്രി കടന്നുപോകുന്ന പാതയുടെയും അദ്ദേഹം പങ്കെടുക്കുന്ന ചടങ്ങിന്‍െറയും സുരക്ഷാചുമതല സംസ്ഥാന പൊലീസിനാണ്. ഇന്‍റലിജന്‍സ് ബ്യൂറോ ഉള്‍പ്പെടെ കേന്ദ്ര ഏജന്‍സികളുടെ ഉദ്യോഗസ്ഥരും നഗരത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.