പഞ്ചായത്ത് ജീവനക്കാരുടെ സ്ഥലംമാറ്റം: പട്ടികയില്‍ മാറ്റം വരുത്തും

കൊല്ലം: ജില്ലയിലെ പഞ്ചായത്ത് ജീവനക്കാരുടെ സ്ഥലംമാറ്റപ്പട്ടികയില്‍ മാറ്റം വരുത്താന്‍ ചൊവ്വാഴ്ച നടന്ന ചര്‍ച്ചയില്‍ തീരുമാനമായി. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ സുരേഷ് കുമാറും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എസ്. ജയമോഹനുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഇതനുസരിച്ച് പഞ്ചായത്തുകളില്‍ പദ്ധതി നിര്‍വഹണത്തിന്‍െറ മുഖ്യചുമതലയിലുള്ള ക്ളര്‍ക്കുമാരെ സ്ഥലംമാറ്റത്തില്‍നിന്ന് ഒഴിവാക്കും. ജില്ലാ പഞ്ചായത്തില്‍നിന്ന് രണ്ട് ക്ളര്‍ക്കുമാരുടെയും സ്ഥലംമാറ്റം റദ്ദാക്കാനും തീരുമാനിച്ചു. 84 ക്ളര്‍ക്കുമാരെ സ്ഥലംമാറ്റിയാണ് ഡെപ്യൂട്ടി ഡയറക്ടര്‍ കഴിഞ്ഞദിവസം ഉത്തരവിട്ടത്. ഇത് രാഷ്ട്രീയ പ്രേരിതമാണെന്നും പദ്ധതി നിര്‍വഹണത്തെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിന്‍െറ നേതൃത്വത്തില്‍ ഡി.ഡി.പി ഓഫിസ് തിങ്കളാഴ്ച ഉപരോധിച്ചിരുന്നു. തുടര്‍ന്ന് സ്ഥലംമാറ്റ പട്ടിക മരവിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.